Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കായി കാനഡയിലേക്ക് ചുമ്മാ പറന്നാല്‍ പോരാ; ഇക്കാര്യങ്ങള്‍ ഒന്നു അറിഞ്ഞുവച്ചോ

ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ മൈഗ്രേറ്റ് ചെയ്യുന്ന ഒരു രാജ്യമാണ് കാനഡ. ഇനിയും ഒട്ടേരെ പേര്‍ കാനഡയില്‍ ഒരു ജോലിയെന്ന സ്വപ്‌നവുമായി നടക്കുന്നുണ്ട്. കാനഡിയില്‍ ഒരു ജോലിക്കായി പോകാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍. അല്ലെങ്കില്‍ കാനഡിയില്‍ നിലവില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഏതൊരു രാജ്യത്തും ജോലി ചെയ്യുമ്പോള്‍ അവിടെയുള്ള ഭരണകൂടം തൊഴിലാഴികള്‍ക്ക് അനുവദിച്ചിരിക്കുന്ന അവകാശങ്ങളുണ്ട്. ഒരു താല്‍ക്കാലിക വിദേശ തൊഴിലാളി എന്ന നിലയില്‍, കനേഡിയന്‍മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും ഉള്ള അതേ അവകാശങ്ങളും പരിരക്ഷകളും നിങ്ങള്‍ക്കുണ്ട്. കാനഡയിലെ താല്‍ക്കാലിക തൊഴിലാളികള്‍ അനുവദിച്ച അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങള്‍ ജോലി ചെയ്യുന്ന പ്രദേശത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴിലുള്ള സൗജന്യ ആരോഗ്യ പരിരക്ഷയി ഏതൊരു താല്‍ക്കാലിക ജീവനക്കാരനും ലഭിച്ചിരിക്കണം.

JOB in Canada

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ടെറിട്ടോറിയല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാത്ത കാലയളവുണ്ടെങ്കില്‍ നിങ്ങളുടെ തൊഴില്‍ ദാതാവ് അടിയന്തിര വൈദ്യ പരിചരണം ഉള്‍പ്പെടുന്ന ഒരു സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന് പണം നല്‍കണം. ഇത് നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ഒരു അധികാരവും തൊഴില്‍ ദാതാവിനില്ല.

ശാരീരികമായോ ലൈംഗികമായോ മാനസികമായോ സാമ്പത്തികമായോ ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. അങ്ങനെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ നിയമപരമായി നേരിടാന്‍ സാധിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ തൊഴില്‍ദാതാവ് നിശ്ചിത ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കണം.

അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ തൊഴില്‍ ദാതാവ് ബാധ്യസ്തനാണ്. നിങ്ങള്‍ എത്രകാലമാണ് ജോലി ചെയ്യുന്നു. ഏത് പ്രദേശത്താണ് ജോലി എന്നിവയൊക്കെ അടിസ്ഥാനത്തിലാണ് തുക നല്‍കേണ്ടത്. നിങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവില്ലാതെ ജോലി നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും.

നിങ്ങള്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് മാറാന്‍ സാധിക്കും. എന്നാല്‍ നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റുമായി ആ തൊഴിലുടമയ്ക്ക് കീഴില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റൊരു തൊഴിലിടത്തേക്ക് മാറുകയാണെങ്കില്‍ നിങ്ങള്‍ ഒരു പുതിടയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷിക്കേണ്ടതുണ്ട്. ഇത് നിര്‍ബന്ധമാണ്.

കനേഡിയന്‍ തൊഴിലുടമകളുമായി ചേര്‍ന്ന് കാനഡ സര്‍ക്കാര്‍ നടത്തുന്ന തൊഴില്‍ ബാങ്ക് ഉപയോഗിച്ച്് വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ജോലി തിരയാന്‍ സാധിക്കും. നിങ്ങള്‍ കുറഞ്ഞ വേതനമുള്ള തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ താമസ സൗകര്യം തൊഴിലുടമ ഉറപ്പാക്കണം. താമസം, ഭക്ഷണം, വൈദ്യുതി എന്നിവയുടെ ചെലവ് നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും.

തൊഴിലിടങ്ങളില്‍ നിങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കില്‍ ഒരു ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ഈ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് കാനഡയിലെ എല്ലാ തൊഴിലുടമകളുടെ കീഴിലും ജോലി ചെയ്യാനുള്ള അനുമതി നിങ്ങള്‍ക്ക് നല്‍കുന്നു. കാനഡിയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+