ദുബായിൽ ലക്ഷങ്ങൾ ശമ്പളത്തിലൊരു ജോലിയാണോ ലക്ഷ്യം?; ഈ മേഖലയിൽ വൻ കുതിപ്പ്,നിരവധി അവസരങ്ങൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സേവന മേഖലയിലും നവയുഗ സാങ്കേതികവിദ്യകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് യുഎഇയുടെ തൊഴിൽ വിപണി വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് മേഖല ഉള്‍പ്പെടെ വലിയ രീതിയില്‍ വികസിച്ചു. എല്ലാ മേഖലയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് ദുബായ് എമിറേറ്റിൽ.
റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് യുഎഇയിൽ അതിവേഗം വളരുന്ന 15 ജോലികളുടെ പട്ടിക ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്ക് ലിങ്ക്ഡ്ഇൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആ പട്ടികയാണ് ഇവിടെ പങ്കുവെക്കുന്നത്.

1. റിയൽ എസ്റ്റേറ്റ് ഏജന്റ് കൺസൾട്ടന്റുമാർ: പ്രോപ്പർട്ടി വിൽപനയെക്കുറിച്ച് ഇടപാടുകാർക്കും നിക്ഷേപകർക്കും ഉപദേശം നൽകുന്നവരാണ് റിയൽ എസ്റ്റേറ്റ് ഏജന്റ് കൺസൾട്ടന്റുമാർ. പുതിയ സാഹചര്യത്തില്‍ ഈ മേഖലയില്‍ നിരവധി അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
2. പാർട്ണർഷിപ്പ് സ്പെഷ്യലിസ്റ്റ് മാനേജ്, മെയിന്റയിന് ആന്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിലേഷന്‍ഷിപ്പ് ബിറ്റ്വീന്‍ ആന്‍ഡ് കമ്പനീസ്
3. ഭവന മോർട്ട്ഗേജ് ഫിനാൻസിങ് പ്രക്രിയയിൽ ഉപദേശം നല്‍കുന്ന മോർട്ട്ഗേജ് ഉപദേശകർ, ഒരു ബാങ്കും ക്ലയന്റും തമ്മിലുള്ള ബന്ധത്തില്‍ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് ഇവർ.
4. പ്രൈവറ്റ് ക്ലയന്റ് ഉപദേഷ്ടാക്കൾ: വെൽത്ത് മാനേജ്‌മെന്റ്, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ഉപദേശം നൽകുന്നതിന് സാമ്പത്തിക സ്ഥാപനങ്ങൾക്ക് വേണ്ടി നേരിട്ട് ക്ലയന്റുകളുമായി പ്രവർത്തിക്കുന്നു.
5. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഎംഐ) ആർക്കിടെക്റ്റുകൾ: കെട്ടിടങ്ങളും ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളും രൂപകൽപ്പന ചെയ്യുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് ഇവർ.
6. സെയിൽസ് ഡെവലപ്‌മെന്റ് റെപ്രസന്‍റേറ്റീവ്: സ്ഥാപനങ്ങളുടെ ഔട്ട്‌റീച്ച്, പ്രോസ്പെക്റ്റിംഗ്, ഗ്വാളിഫയിങ് ലീഡുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സെയിൽസ് എക്സിക്യൂട്ടീവുകളാണ്.
7. ബാങ്കിംഗ് ഓഫീസർമാർ: ഉപഭോക്തൃ സേവനം, അക്കൗണ്ട് മാനേജ്മെന്റ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങി വിവിധ ജോലികൾ കൈകാര്യം ചെയ്യുന്നത് ബാങ്കിങ് ഓഫീസർമാരാണ്.
8. ഫ്രണ്ട്-എൻഡ് ഡെവലപ്പർമാർ: വെബ്‌സൈറ്റുകൾക്കായുള്ള ഫ്രണ്ട്-എൻഡ് സംബന്ധമായ എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്. ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ, സിഎസ്എസ് എന്നിവ ഉപയോഗിച്ച് കോഡ് വിശകലനവും പൂർണ്ണമായ സോഫ്‌റ്റ്‌വെയർ രൂപകൽപ്പനയും ചെയ്യുന്നതും ഇവരായിരിക്കും.
9. ഫിനാൻഷ്യൽ ഓഡിറ്റർമാർ: നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബിസിനസ്സുകളുടെയോ വ്യക്തികളുടെയോ സാമ്പത്തിക രേഖകൾ, ഇടപാടുകൾ എന്നിവ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
10. ചീഫ് മാർക്കറ്റിംഗ് ഓഫീസർമാർ: ഒരു കമ്പനിയുടെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും നയിക്കുകയും ചെയ്യുന്നത് ചീഫ് മാർക്കറ്റിങ് ഓഫീസർമാരാണ്. ഒരു കമ്പനിയുടെ ഉൽപ്പന്നമോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇവർ നിർണായക പങ്ക് വഹിക്കുന്നു.












Click it and Unblock the Notifications