എറണാകുളത്ത് ജോലി വേണോ? ഇതാ ഒഴിവ്; ശമ്പളവും അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും അറിയാം
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ- കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റന്ററിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷകൾ സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.shsrc.kerala.gov.in
ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-42 യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. 2024 ജനുവരി ഒന്നിന് ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ ആപ്ലിക്കേഷ൯ (ഡിസിഎ) താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് (ചൊവ്വാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 11- ന് അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. ഫോൺ 0484 2754000.

പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയിലുള്ള ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് കുക്ക് കൂടിക്കാഴ്ച
തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത - ഏഴാം ക്ലാസ്സ് പാസ്സ്. പ്രവർത്തി പരിചയം നിർബന്ധം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 25ന് രാവിലെ 10.30 ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 40 വയസ്. യോഗ്യത : ബി.എ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രവൃത്തിപരിചയം അഭികാമ്യം. അവസാന തിയ്യതി: സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് വരെ.












Click it and Unblock the Notifications