യൂറോപ്പിൽ ജോലി വേണോ? 3.6 ലക്ഷം വരെ ശമ്പളം, മികച്ച ആനുകൂല്യങ്ങളും.. അവസരം ഇതാ
സ്ലോവാക്യയിലെ പ്രമുഖ ആശുപത്രിയിൽ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് അവസരം. സംസ്ഥാന സരക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എട്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
എംബിബിസ് യോഗ്യതയും റേഡിയോളജിയിൽ സ്പെഷ്യലൈസേഷനുമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, സ്പെഷ്യലൈസേഷന് ശേഷം റേഡിയോളജി രംഗത്ത് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. എക്സ് റെ, അൾട്രാസൗണ്ട്, സി ടി, എം ആർ ഐ മാമോഗ്രഫി, ഡെൻസിറ്റോമെട്രി എന്നിവയിൽ സ്വതന്ത്രമായി ഡയഗ്നോസ്റ്റിക് ഇമേജിംഗ് നടത്താനും അവയുടെ ഫലങ്ങൾ വ്യാഖ്യാനിക്കാനും കഴിവുണ്ടായിരിക്കണം. പി എ സി എസ്, ഡിജിറ്റൽ ഇമേജിംഗ് സിസ്റ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അഭികാമ്യമാണ്.

ന്യൂറോ റേഡിയോളജി, ഓങ്കോളജിക് ഇമേജിംഗ് പോലുള്ള ഉപവിഭാഗങ്ങളിലെ പ്രവൃത്തിപരിചയവും മാമോഗ്രഫി സർട്ടിഫിക്കേഷനും അധിക യോഗ്യതയായി പരിഗണിക്കും. രോഗികളുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സ്ലോവാക് ഭാഷാ പരിജ്ഞാനം (B2 ലെവൽ അല്ലെങ്കിൽ അതിനുമുകളിൽ) നിർബന്ധമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമന കരാർ ഒപ്പിട്ട ശേഷം സ്ലോവാക് ഭാഷാ പരിശീലനം (B2 ലെവൽ വരെ, 600 മണിക്കൂർ) ഇന്ത്യയിൽ വെച്ച് ഓൺലൈനായി ആരംഭിക്കും. സ്ലോവാക് റിപ്പബ്ലിക്കിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഈ ഭാഷാ പ്രാവീണ്യം ജോലിയുടെ അവിഭാജ്യ ഘടകമാണ്.
രോഗനിർണയത്തിനുള്ള ഇമേജിംഗ് പഠനങ്ങൾ നടത്തുക, ഫലങ്ങൾ വിലയിരുത്തി മറ്റ് വിഭാഗങ്ങളുമായി സഹകരിക്കുക, സ്പെഷ്യലൈസേഷന്റെ പരിധിയിൽ വരുന്ന ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഇത് ഒരു സ്ഥിരം, മുഴുവൻ സമയ ജോലിയാണ്.
തുടക്കത്തിൽ പ്രതിമാസം 3,575 യൂറോ (ഇന്ത്യൻ രൂപ 3.6 ലക്ഷം) (ഗ്രോസ്) ആയിരിക്കും. സ്ലോവാക് നിയമനിർമ്മാണത്തിനും കൂട്ടായ കരാറുകൾക്കും അനുസരിച്ചാണ് ഇത്. ജീവനക്കാർക്ക് വിപുലമായ ആനുകൂല്യങ്ങളും ലഭിക്കും.
വിരമിക്കൽ സമ്പാദ്യത്തിനുള്ള സാമ്പത്തിക സഹായം, പ്രസവാനുകൂല്യം, ആശുപത്രി കാന്റീനിൽ സൗജന്യ ഭക്ഷണം, സ്ലോവാക് തൊഴിൽ നിയമം അനുശാസിക്കുന്നതിലും അധികം അവധി ദിവസങ്ങൾ, കായികം, സംസ്കാരം, വ്യക്തിഗത ക്ഷേമം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം എന്നിവ ഇതിൽപ്പെടും.
സാമൂഹിക സഹായം, അധിക ജോലി സമയത്തിന് ഗണ്യമായ ബോണസുകൾ, കുറഞ്ഞ നിരക്കിൽ താമസസൗകര്യം (തിരച്ചിൽ കൂടാതെ) എന്നിവയും ലഭ്യമാണ്. താൽപ്പര്യമുള്ളവർ സിവി, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 25-നോ അതിനുമുമ്പോ [email protected] എന്ന വിലാസത്തിലേക്ക് അപേക്ഷിക്കുക. ഇ-മെയിലിന്റെ വിഷയമായി "Interventional Radiologists to Slovakia" എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/interventional-radiologists-to-slovakia-european-union
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
വെറ്ററിനറി സര്‍ജന്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 22ന്
മൃഗസംരക്ഷണ വകുപ്പില്‍ അടിമാലി, ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്കും ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിരസേവനത്തിലേയ്ക്കും വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 11ന് പുര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.












Click it and Unblock the Notifications