ജർമ്മനിയില്‍ വന്‍ അവസരങ്ങള്‍: ഒരു വർഷം 60000 തൊഴിലാളികളെ രാജ്യത്ത് എത്തിക്കും, മികച്ച സാലറിയും
രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്കിൽഡ് ഇമിഗ്രേഷൻ നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പിന് അംഗീകാരം നല്‍കി ജർമ്മന്‍ സർക്കാർ. ആഭ്യന്തര, ഹോംലാന്‍ഡ് മന്ത്രാലയവും തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയവും സമർപ്പിച്ച കരട് നിയമം മാർച്ച് 29 ന് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു..
നിലവിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ കുടിയേറ്റം സുഗമമാക്കുന്നതിനാണ് പുതിയ നിയമം തയ്യാറാക്കിയിരുന്നത്. തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാൻ അവർക്ക് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നുത്. പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകളിലും വ്യാപാരങ്ങളിലുമുള്ള തൊഴില്‍ ക്ഷാമം പരിഹരിക്കാനായേക്കും.

പുതിയ നിയമത്തിന്റെ അംഗീകാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സർ, വിദഗ്ധ തൊഴിലാളികളെ ജർമ്മനിയിലേക്ക് കൊണ്ടുവരുന്ന ഒരു ആധുനിക ഇമിഗ്രേഷൻ നിയമം സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന് വ്യക്തമാക്കി. "വർഷങ്ങളായി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അടിയന്തിരമായി ആവശ്യമുള്ള വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് ഞങ്ങൾ ഇതിലൂടെ ഉറപ്പാക്കും.''- അവർ പറഞ്ഞു.
"ഇതോടെ, കുടിയേറ്റ നയത്തിൽ ഒരു പുതിയ തുടക്കത്തിന് ഞങ്ങൾ അടിത്തറയിടുകയാണ്," പരിഷ്കാരങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് ശേഷം ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നറും ട്വീറ്റ് ചെയ്തു. "ഒരു വിദഗ്ദ്ധ തൊഴിലാളി എന്ന നിലയിൽ രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് സംഭാവന നൽകാൻ കഴിയുന്ന ആർക്കും രാജ്യത്തേക്ക് സ്വാഗതം."
റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം പ്രതിവർഷം 60,000 ആയി വർദ്ധിപ്പിക്കാൻ ഈ പരിഷ്‌കരണത്തിന് കഴിയുമെന്ന് കരട് നിയമത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ബിരുദമുള്ള കൂടുതൽ സ്പെഷ്യലിസ്റ്റുകൾക്ക് ഇയു ബ്ലൂ കാർഡ് സ്വന്തമാക്കാന്‍ പുതിയ പരിഷ്കരണത്തിലൂടെ സാധിക്കും.
കുറഞ്ഞത് രണ്ട് വർഷത്തെ പ്രൊഫഷണൽ പരിചയവും അവരുടെ മാതൃരാജ്യത്ത് സംസ്ഥാന അംഗീകൃത പ്രൊഫഷണൽ യോഗ്യതയുമുള്ള വിദേശികൾക്ക് ജർമ്മനിയിൽ ജോലിക്ക് വരാൻ അനുവാദമുണ്ട്. എന്നിരുന്നാലും, ഈ വിഭാഗത്തിന് ഒരു ശമ്പള പരിധി ഉണ്ടായേക്കും. പ്രൊഫഷണൽ യോഗ്യതയ്ക്ക് ഇനി ജർമ്മനിയിൽ അംഗീകാര നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ജർമ്മനിയിൽ അവരുടെ പ്രൊഫഷണൽ യോഗ്യതകൾ അംഗീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എത്തിച്ചേരുമ്പോൾ മാത്രം അത് ചെയ്താല്‍ മതി.
ജർമ്മനിയിലേക്ക് പോകാനും അവരുടെ മേഖലയിൽ ജോലി അന്വേഷിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു പുതിയ തൊഴിലന്വേഷക വിസയും പുതുതായി ലഭ്യമാക്കും. ഇത്തരത്തിലുള്ള വിസയിൽ ആഴ്ചയിൽ ഇരുപത് മണിക്കൂർ വരെ തൊഴിൽ അനുവദിക്കും. ഒരു ക്വാട്ടയ്ക്ക് കീഴിലാണെങ്കിലും, പ്രത്യേകിച്ച് ഉയർന്ന ഡിമാൻഡുള്ള മേഖലകൾക്ക് എട്ട് മാസം വരെ ഹ്രസ്വകാല തൊഴിൽ സാധ്യമാകും.
-
ഇന്‍ഡിഗോയില്‍ ക്യാബിന് അറ്റന്‍ഡന്റാകാം.. അവസരം വനിതകള്‍ക്ക് മാത്രം; ഈ യോഗ്യതകളുണ്ടോ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications