Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പില്‍ സ്ഥിരതാമസമാക്കണോ: ജർമ്മനി വഴി കുടിയേറ്റം എളുപ്പം, വേണ്ടത് 6,740 രൂപ മാത്രം

വിദേശ കുടിയേറ്റം ലക്ഷ്യമിടുന്നവരുടെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളില്‍ ഒന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അടുത്ത കാലത്തായി യുകെയും അയർലന്‍ഡും ജർമ്മനിയും ഉള്‍പ്പടേയുള്ള യുറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ നിരവധി മലയാളികളാണ് കുടിയേറിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും ജർമ്മനിയിലേക്കുള്ള കുടിയേറ്റം അടുത്തിടെ ശക്തപ്പെട്ടുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ജർമ്മനി അടുത്തിടെ സ്വീകരിച്ച ചില അനുകൂല നടപടികളാണ് കുടിയേറ്റം ശക്തമാവുന്നതിന് പ്രധാന കാരണമായത്. ജർമ്മനിയിലെ തൊഴില്‍ അന്വേഷക വിസ സ്വന്തമാക്കുന്നതിലൂടെ വ്യക്തികൾക്ക് രാജ്യത്ത് എത്തി ജോലി അന്വേഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. അനുയോജ്യമായ ജോലി കണ്ടെത്തുകയാണെങ്കിൽ, അവർക്ക് അവരുടെ വിസ തൊഴിൽ വിസയായി മാറ്റാം.

 flight

ജർമ്മനി തൊഴിലന്വേഷക വിസ ജർമ്മനിയിൽ മാത്രമല്ല, യൂറോപ്പിൽ സ്ഥിരതാമസമാക്കാനുള്ള വഴിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജർമ്മനിയിൽ അംഗീകൃത ബിരുദം, രാജ്യത്ത് താമസിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടിന്റെ രേഖകള്‍, മറ്റ് ആവശ്യമായ രേഖകൾ എന്നിവയുള്ള വ്യക്തികൾക്കാണ് ജർമ്മനി തൊഴിലന്വേഷക വിസ അനുവദിക്കുന്നത്.

ഇന്ത്യൻ പൗരന്മാർക്ക്, തൊഴിലന്വേഷക വിസയുടെ ഫീസ് 75 യൂറോയാണ്. അതായത് എല്ലാ യോഗ്യതയും ഉണ്ടെങ്കില്‍ 6,740 രൂപ അടച്ചാല്‍ വിസ ലഭിച്ചും. വിസ ലഭിച്ചാല്‍, ജോലി അന്വേഷിക്കാൻ അപേക്ഷകന് ആറ് മാസം വരെ ജർമ്മനിയിൽ താമസിക്കാം. തൊഴിലന്വേഷക വിസയിൽ താമസിക്കുമ്പോൾ ജോലി ചെയ്യാന്‍ സാധിക്കില്ല. ഇവർ ഉടന്‍ തന്നെ തൊഴില്‍ വിസയിലേക്ക് മാറണം.

ജർമ്മനിയിലെ ഒരു തൊഴിലന്വേഷക വിസയ്ക്കുള്ള അപേക്ഷാ പ്രക്രിയയിൽ അപേക്ഷ, താമസത്തിന്റെ തെളിവ്, ഫണ്ട്, അക്കാദമിക് യോഗ്യതകൾ, പ്രവർത്തി പരിചയം, ആരോഗ്യ ഇൻഷുറൻസ്, സാധുവായ പാസ്‌പോർട്ട്, ഒരു ബയോഡാറ്റ, ഒരു കവർ ലെറ്റർ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഉൾപ്പെടുന്നു. വിശദാംശങ്ങൾക്ക് https://india.diplo.de/in-en/service/-/2539332 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Vastu Tips: ഉറങ്ങുമ്പോള്‍ തല ഏത് ഭാഗത്തേക്ക് വെക്കണം: വീട്ടില്‍ ഐശ്വര്യവും ആരോഗ്യവും വർധിക്കാന്‍ ചെയ്യേണ്ടത്

ജർമ്മനിയിൽ ജോലി കണ്ടെത്തിയതിന് ശേഷം, അപേക്ഷകർക്ക് തൊഴിൽ വിസയ്‌ക്കോ EU ബ്ലൂ കാർഡിനോ അപേക്ഷിക്കാം. ഒരു തൊഴിൽ വിസ ലഭിക്കുന്നതിന്, അപേക്ഷകന് ജർമ്മനിയിലെ ഒരു തൊഴിലുടമയിൽ നിന്ന് ജോബ് ഓഫർ ലഭിക്കണം. അപേക്ഷകന്റെ പ്രായം 45 വയസ്സിന് മുകളിലാണെങ്കിൽ, ജോലിയുടെ വാർഷിക ശമ്പളം കുറഞ്ഞത് 48180 യൂറോ ആയിരിക്കണം, അല്ലെങ്കിൽ അവർ മതിയായ വാർദ്ധക്യ പെൻഷൻ വ്യവസ്ഥകളുടെ തെളിവും എമ്പസിയില്‍ ഹാജരാക്കണം.

തൊഴില്‍ വിസ അനുവദിച്ചുകഴിഞ്ഞാൽ നാല് വർഷം വരെ അല്ലെങ്കിൽ തൊഴിൽ കരാറിന്റെ കാലാവധി എന്നിവയില്‍ ഏതാണ് കുറവ് അത്രയും സമയം ജർമ്മനിയില്‍ തുടരാന്‍ കഴിയും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കാനുള്ള അവസരം ഉണ്ടാവും. അതേസമയം ഇ യു ബ്ലൂ കാർഡിന്റെ കാര്യത്തിൽ, അപേക്ഷകർക്ക് ജർമ്മനിയിൽ ജോലി ലഭിക്കുക മാത്രമല്ല, മൊത്ത വാർഷിക ശമ്പളം കുറഞ്ഞത് 58400 യൂറോ ആണെന്ന് ഉറപ്പാക്കുകയും വേണം.

അതേസമയം, മാത്തമാറ്റിക്സ്, ഐടി, നാച്ചുറൽ സയൻസ്, എഞ്ചിനീയറിംഗ്, ഹ്യൂമൻ മെഡിസിൻ എന്നീ മേഖലകളിലെ ജീവനക്കാരുടെ കാര്യത്തിൽ, വാർഷിക ശമ്പളം കുറഞ്ഞത് 45552 യൂറോ ആയാലും മതി. ഇയു ബ്ലൂ കാർഡ് ലഭിച്ച വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ കുടുംബത്തെ ജർമ്മനിയിലേക്ക് കൊണ്ടുവരാൻ സാധിക്കും.

work-from-home

ഇയു ബ്ലൂ കാർഡ് ലഭിച്ച് 33 മാസങ്ങൾക്ക് ശേഷം, അപേക്ഷകർക്ക് ഒരു സെറ്റിൽമെന്റ് പെർമിറ്റിന് അപേക്ഷിക്കാം. ചില സന്ദർഭങ്ങളിൽ, ജർമ്മനിയിൽ 21 മാസത്തെ താമസത്തിന് ശേഷം ഇത് നൽകും. ഒരു തൊഴിൽ വിസയുടെ കാര്യത്തിൽ, അപേക്ഷകർക്ക് കുറഞ്ഞത് നാല് വർഷമെങ്കിലും റസിഡൻസ് പെർമിറ്റ് കൈവശം വച്ചിരിക്കുകയും 'ലൈഫ് ഇൻ ജർമ്മനി' ടെസ്റ്റ് വിജയിക്കുകയും ചെയ്താൽ സെറ്റിൽമെന്റ് പെർമിറ്റിന് അപേക്ഷിക്കാം.

ജർമ്മനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിയമപരമായി താമസിക്കുന്നവർക്കും മതിയായ ജർമ്മൻ ഭാഷയും ജർമ്മനിയിലെ നിയമ-സാമൂഹിക വ്യവസ്ഥയെയും ജീവിതരീതിയെയും കുറിച്ചുള്ള അടിസ്ഥാന അറിവും ഉള്ള വ്യക്തികൾക്ക് സ്ഥിരമായ ഇയു റെസിഡൻസ് പെർമിറ്റ് നൽകുന്നു. കുറഞ്ഞത് എട്ട് വർഷമായി ജർമ്മനിയിൽ നിയമപരമായി താമസിക്കുന്ന സെറ്റിൽമെന്റ് പെർമിറ്റ് ഉടമകൾക്ക് ജർമ്മനി പൌരത്വം ലഭിക്കും. ജർമ്മനി 27 യൂറോപ്യൻ രാജ്യങ്ങളുടെ കുട്ടായ്മയില്‍ അംഗമായതിനാല്‍ ജർമ്മനിയിലെ പൗരന്‍ സ്വാഭാവികമായി യൂറോപ്യന്‍ യൂണിയിന്‍ പൌരന്‍മാരായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+