ഗ്രീസിൽ ജോലി നേടാൻ അവസരം; ഇതാ നിരവധി ഒഴിവുകൾ..ലക്ഷങ്ങൾ ശമ്പളം, ആനുകൂല്യങ്ങൾ വേറേയും
നഴ്സിങ്ങ് ജോലി നോക്കുകയാണോ? എന്നാൽ നിങ്ങൾക്കിതാ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. 30 ഒഴിവുകളാണ് ഉള്ളത്. വനിതാ നഴ്സുമാർക്കാണ് അവസരം. യോഗ്യത, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വിശദമായി അറിയാം
ബി.എസ്‌സി നഴ്‌സിംഗോ തത്തുല്യമായ യൂണിവേഴ്‌സിറ്റി ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർനാഷണൽ ക്വാളിഫൈഡ് നഴ്സ് അംഗീകൃത സർട്ടിഫിക്കേഷനും, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.. 22-നും 35-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമാണ്, എന്നാൽ ഐഇഎൽടിസ് അല്ലെങ്കിൽ ഒഇടി നിർബന്ധമില്ല.

ഏതൻസിലെയും ലാറിസയിലെയും പുനരധിവാസ, രോഗമുക്തി കേന്ദ്രങ്ങളിലായിരിക്കും നിയമനം.ആഴ്ചയിൽ 5 ദിവസവും (40 മണിക്കൂർ) ജോലി ചെയ്യണം. ഗ്രീക്ക് തൊഴിൽ നിയമമനുസരിച്ച് ഓവർടൈം ലഭിക്കും.
പ്രധാന ചുമതലകൾ:
മരുന്നുകളും ചികിത്സകളും നൽകുന്നതുൾപ്പെടെ നേരിട്ടുള്ള രോഗി പരിചരണം.
രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
ആവശ്യാനുസരണം മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
പരിശോധനകൾ, നടപടിക്രമങ്ങൾ, ചികിത്സകൾ എന്നിവയിൽ ഡോക്ടർമാരെ സഹായിക്കുക.
രോഗി പരിചരണം ഏകോപിപ്പിക്കുന്നതിന് ആരോഗ്യസംഘങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക. അണുബാധ നിയന്ത്രണം, ശുചിത്വം, രോഗികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൃത്യമായ മെഡിക്കൽ രേഖകളും ഡോക്യുമെന്റേഷനും സൂക്ഷിക്കുക.
ആരോഗ്യ പരിപാലനത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും രോഗികളെയും കുടുംബങ്ങളെയും പഠിപ്പിക്കുക.
പ്രതിമാസം 1050 യൂറോ ആയിരിക്കും അടിസ്ഥാന ശമ്പളം. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണ അലവൻസ് എന്നിവയും ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17-നോ അതിനുമുമ്പോ സി.വി, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഇമെയിലിന്റെ വിഷയം "Nurse" എന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/free-recruitment-of-nurses-to-greece
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
കളശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ ( ഇലക്ട്രോ പ്ലേറ്റർ ട്രേഡ്) തസ്തികയിൽ ഒഴിവ്. അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയം/ കെമിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0484-2555505
ഡൽഹി പോലീസിൽ ഒഴിവുകൾ
ഡൽഹി പോലീസിലും സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്സസിലേക്കും സബ് ഇൻസ്പെക്ടർ, ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ നടത്തും. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 2025 നവംബർ/ ഡിസംബർ മാസങ്ങളിലും ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 2025 ഡിസംബർ/ 2026 ജനുവരി മാസങ്ങളിലും പരീക്ഷകൾ നടത്തും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.
വാക്ക് - ഇൻ ഇൻ്റർവ്യൂ
തിരുവാണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നതിനായി വാക്ക് - ഇൻ ഇൻ്റർവ്യൂ നടത്തും. ഇൻറർവ്യൂ ഒക്ടോബർ 16ന് രാവിലെ 10.30 മുതൽ തിരുവാണിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടക്കും.
എസ്.എസ്.എൽ.സി. ബുക്ക്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബയോഡാറ്റ, പ്രവൃർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപത്രം തുടങ്ങിയവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും സഹിതമാണ് ഹാജരാകേണ്ടത്.












Click it and Unblock the Notifications