കൊല്ലത്ത് ജോലി; 35,600 രൂപ ശമ്പളം..ഈ യോഗ്യത ഉണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കൊല്ലത്തെ യേരൂർ എസ്റ്റേറ്റിലെ പാം ഓയിൽ മില്ലിൽ വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 179 ദിവസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും ഈ നിയമനങ്ങൾ. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ബോയിലർ അറ്റൻഡന്റ് തസ്തികയിലേക്ക് ഐടിഐ ഫിറ്റർ ട്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപറ്റൻസി സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 23,700 രൂപയാണ് ശമ്പളം.

മെക്കാനിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഐടിഐ മെക്കാനിക്കൽ ട്രേഡ് (ഫിറ്റർ/മെഷീനിസ്റ്റ്) അല്ലെങ്കിൽ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസം 24,400 രൂപ ശമ്പളം ലഭിക്കും.
ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, കേരളത്തിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും, കൂടാതെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രതിമാസം 25,100 രൂപയാണ് വേതനം.
ഫിറ്റർ തസ്തികയിലേക്ക് ഐടിഐ ഫിറ്റർ ട്രേഡ് അല്ലെങ്കിൽ തത്തുല്യ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, കൂടാതെ യന്ത്രസാമഗ്രികളുടെ വിന്യാസം, അസംബ്ലിംഗ്, ഫാബ്രിക്കേഷൻ എന്നിവയിൽ മൂന്ന് വർഷത്തെ മിൽ റൈറ്റ് ഫിറ്റർ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 25,100 രൂപ.
ഫിറ്റർ (മെഷീനിസ്റ്റ്) തസ്തികയിലേക്ക് ഐടിഐ ഫിറ്റർ ട്രേഡ് അല്ലെങ്കിൽ തത്തുല്യ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, മെഷീൻ ടൂളുകൾ പ്രവർത്തിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. പ്രതിമാസം 25,100 രൂപയാണ് ശമ്പളം.
വെൽഡർ തസ്തികയിലേക്ക് ഐടിഐ വെൽഡിംഗ് ട്രേഡ് അല്ലെങ്കിൽ തത്തുല്യ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, ഉയർന്ന മർദ്ദത്തിലുള്ള ഉപകരണങ്ങൾ, പൈപ്പിംഗ്, പ്രഷർ വെസലുകൾ തുടങ്ങിയവയിൽ മൂന്ന് വർഷത്തെ ഗുണനിലവാരമുള്ള വെൽഡിംഗ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസം 25,100 രൂപ വേതനം ലഭിക്കും.
വെയ്‌ബ്രിഡ്ജ് ഓപ്പറേറ്റർ തസ്തികയിലേക്ക് എസ്എസ്എൽസി, കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ആറ് മാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, കൂടാതെ രണ്ട് വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവൃത്തിപരിചയം എന്നിവ നിർബന്ധമാണ്. പ്രതിമാസം 25,100 രൂപയാണ് ശമ്പളം.
ജെസിബി ഓപ്പറേറ്റർ തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയം, ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കാൻ മൂന്ന് വർഷത്തെ ഡ്രൈവിംഗ് ലൈസൻസ് (ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ വാഹനങ്ങൾ) ഡ്രൈവർ ബാഡ്ജ്, കൂടാതെ എക്സ്കവേറ്ററുകൾ ഓടിക്കാൻ ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രതിമാസം 35,600 രൂപയാണ് വേതനം.
പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860, ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955, കമ്പനി നിയമം 1956 എന്നിവയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ നിന്നുള്ള മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും നിർബന്ധമാണ്. പ്രതിമാസം 35,600 രൂപയാണ് ശമ്പളം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കൊല്ലത്തെ യേരൂർ എസ്റ്റേറ്റിലെ പാം ഓയിൽ മില്ലിലാണ് നിയമിക്കുന്നതെങ്കിലും, കമ്പനിയുടെ മറ്റ് യൂണിറ്റുകളിലോ സ്ഥലങ്ങളിലോ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. 18 നും 36 നും വയസിനിടയിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാർക്ക് പ്രായത്തിലും പ്രവൃത്തിപരിചയത്തിലും ഇളവുകൾ ലഭിക്കും. പ്രവൃത്തിപരിചയം ആവശ്യമായ തസ്തികകളിൽ, 2025 നവംബർ 5 അടിസ്ഥാനമാക്കി പോസ്റ്റ്-ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് https://oilpalmindia.com/wp-content/uploads/2025/11/Recruitment-Advertisement-2026.pdf












Click it and Unblock the Notifications