ഒമാനിൽ ജോലി നേടാം: 20 ഒഴിവുകൾ..1ലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
ഒമാനിലേക്ക് അധ്യാപക ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ഏപിൽ10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൈമറി അറബിക് ടീച്ചർ, കണക്ക് ടീച്ചർ തസ്തികയിലാണ് ഒഴിവുകൾ. 10 ഒഴിവുകൾ വീതമാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും അതിനോടൊപ്പം ബി.എഡ്. യോഗ്യതയും നിർബന്ധമാണ്. , അപേക്ഷകർക്ക് സി.ബി.എസ്.ഇ. സ്കൂളുകളിൽ മുൻപരിചയം ഉണ്ടായിരിക്കണം. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയിൽ അദ്ധ്യാപനം നടത്തിയവർക്ക് മാത്രമേ ഈ ഒഴിവുകളിലേക്ക് പരിഗണന ലഭിക്കുകയുള്ളൂ എന്ന് ഒഡപെക് അറിയിച്ചു.

നിയമനം ലഭിക്കുന്ന അദ്ധ്യാപകർക്ക് പ്രതിമാസം 410 എഎംആർ മുതൽ 440 റിയാൽ വരെയാണ് ശമ്പളം ലഭിക്കുക. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 1,00,000 രൂപയ്ക്ക് മുകളിൽ വരും. കൂടാതെ, താമസ സൗകര്യങ്ങളും മറ്റ് അടിസ്ഥാന ജീവിത ചെലവുകളും ശമ്പള പാക്കേജിന്റെ ഭാഗമായി ലഭ്യമാകും.
ശമ്പളത്തിനും താമസ സൗകര്യങ്ങൾക്കും പുറമെ, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വാർഷിക വിമാന ടിക്കറ്റും ലഭിക്കുന്നതാണ്. സമഗ്രമായ ചികിത്സാ സൗകര്യങ്ങളും തൊഴിലുടമ ഉറപ്പാക്കും.
താൽപ്പര്യമുള്ളവരും യോഗ്യരായവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ ഏറ്റവും പുതിയ സി.വി.യും (ബയോഡാറ്റ) പാസ്പോർട്ട് കോപ്പിയും പ്രസക്തമായ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും വെച്ച് അപേക്ഷിക്കണം. ഈ രേഖകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്. ഇമെയിലിന്റെ subject line-ൽ അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. 'Mathematics Primary Teacher' അല്ലെങ്കിൽ 'Arabic Teacher' എന്ന് ചേർക്കുന്നത് നിർബന്ധമാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://odepc.kerala.gov.in/jobs-list
-
കസ്റ്റംസ് വകുപ്പിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം..ശമ്പളം 63000 വരെ -
സൗദി അറേബ്യ സമ്മതിച്ചു; ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ്












Click it and Unblock the Notifications