Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിലും യെമനിലും ജോലി ഒഴിവുകള്‍: ടിക്കറ്റും താമസവും ഭക്ഷണവും ഫ്രീ: നിയമനം കേരള സർക്കാർ മുഖേന

തിരുവനന്തപുരം: വിദേശ ജോലി ആഗ്രഹിക്കുന്ന മലയാളി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്ന സംസ്ഥാന സർക്കാറിന് കീഴിലെ സ്ഥാപനമാണ് ഒഡെപെക്. ഇപ്പോഴിതാ യെമന്‍, ഒമാന്‍ എന്നീ രണ്ട് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗ്യാർത്ഥികളെ തേടുകയാണ് ഒഡെപെക്. തൊഴില്‍ തട്ടിപ്പിന് ഇരയാവാതെ ഉദ്യോഗാർത്ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുവെന്നതാണ് ഒഡെപെക്കിന്റെ പ്രത്യേകത.

ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെയാണ് നിയമിക്കുന്നത്. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

 consultant-1

ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.

അതേസമയം, ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) ആണ് അപേക്ഷ ക്ഷണിച്ചത്. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയവുള്ളവർക്ക് അപേക്ഷിക്കാം.

പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ് വിശദമായ ബയോഡേറ്റ [email protected] എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+