കസ്റ്റംസ് വകുപ്പിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം..ശമ്പളം 63000 വരെ
ചെന്നൈ കമ്മീഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിലെ കസ്റ്റംസ് മറൈൻ വിംഗിൽ ഗ്രൂപ്പ് "സി" (നോൺ-ഗസറ്റഡ് / നോൺ-മിനിസ്റ്റീരിയൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓരോ തസ്തികയുടെയും ഒഴിവുകൾ, ശമ്പള സ്കെയിൽ, പ്രായപരിധി, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തിപരിചയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ താഴെ
1. ട്രേഡ്‌സ്മാൻ
19,900 - 63,200 രൂപവരയാണ് ശമ്രളം. ആകെ രണ്ട് ഒഴിവുകളാണിവിടെയുള്ളത് (ഒന്ന് ജനറൽ വിഭാഗത്തിനും ഒന്ന് ഒബിസി വിഭാഗത്തിനും). അപേക്ഷിക്കുന്നവർക്ക് 25 വയസ്സിൽ കൂടാൻ പാടില്ല. സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷം വരെയും മറ്റ് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചും പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മെക്കാനിക്, ഡീസൽ, ഫിറ്റർ, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ്, കാർപ്പെന്റർ എന്നിവയിലേതെങ്കിലും ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ആവശ്യമാണ്. കൂടാതെ, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഷിപ്പ് റിപ്പയർ ഓർഗനൈസേഷനുകളിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്. എഫ്.ആർ.പി. (ഫൈബർ റീൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ലാമിനേഷൻ, റിപ്പയർ എന്നിവയിലുള്ള പരിചയം, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിംഗ്, ഇൻഡസ്ട്രിയൽ സേഫ്റ്റി എന്നിവയിലെ പരിശീലനം/അറിവ് എന്നിവ അഭികാമ്യമാണ്.
2. സീമാൻ
18,000 - 56,900 വരെയാണ് ശമ്പളം. ആകെ ആറ് ഒഴിവുകളാണിവിടെയുള്ളത് (നാല് ജനറൽ, ഒന്ന് ഒബിസി, ഒന്ന് ഇ.ഡബ്ല്യു.എസ്). പ്രായപരിധി 18നും 25നും ഇടയിലായിരിക്കണം. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
പത്താം ക്ലാസ് പാസ്സായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. കൂടാതെ, കടലിൽ പോകുന്ന മെക്കനൈസ്ഡ് കപ്പലുകളിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. ഇതിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം ഹെൽമ്സ്മാൻ, സീമാൻഷിപ്പ് എന്നീ ജോലികളിലായിരിക്കണം. മറൈൻ മെർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന "മേറ്റ് ഓഫ് ഫിഷിംഗ് വെസൽ" യോഗ്യതാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണനയുണ്ടാകും.
3. ഗ്രീസർ
18,000 - 56,900 ആണ് ശമ്പളം. ആകെ രണ്ട് ഒഴിവുകളുണ്ട് (ഒന്ന് ജനറൽ, ഒന്ന് ഇ.ഡബ്ല്യു.എസ്). 18നും 25നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. കടലിൽ പോകുന്ന മെക്കനൈസ്ഡ് കപ്പലുകളിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ഇതിൽ പ്രധാന മെഷിനറികളും അനുബന്ധ മെഷിനറികളും പരിപാലിക്കുന്നതിലുള്ള പരിചയവും നിർബന്ധമാണ്. മറൈൻ മെർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന "എഞ്ചിൻ ഡ്രൈവർ ഓഫ് ഫിഷിംഗ് വെസൽ" യോഗ്യതാ സർട്ടിഫിക്കറ്റ് അഭികാമ്യമാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30












Click it and Unblock the Notifications