തിരുവനന്തപുരത്ത് ജോലി വേണോ?, എറണാകുളം,തൃശൂർ അടക്കം ഒഴിവുകൾ..60,000 വരെ ശമ്പളം
പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ ഗവേഷണ സാങ്കേതികവിദ്യാ ഏജൻസിയായ അനർട്ട് (ANERT) വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം എല്ലാ തസ്തികകളിലേക്കും നിർബന്ധമാണ്. തസ്തിക , യോഗ്യത, അപേക്ഷിക്കുന്നത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ജില്ലാ പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ അഞ്ച് ഒഴിവുകളാണുള്ളത്. കൊല്ലം, പത്തനംതിട്ട, വയനാട്, കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഒന്നു വീതമാണ് ഒഴിവുകൾ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ ബി.ടെക്/ബി.ഇ ബിരുദവും നാല് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് ജില്ലാ പ്രോജക്ട് എഞ്ചിനീയർ വിഭാഗത്തിൽ ആകെ പതിനൊന്ന് ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്ത് രണ്ട് ഒഴിവുകളും, പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, കൊല്ലം, ഇടുക്കി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ ഒഴിവുകൾ വീതവുമുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ ബി.ടെക്/ബി.ഇ ബിരുദവും മൂന്ന് വർഷത്തെ പരിചയവുമാണ് യോഗ്യത. 40 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.
സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരൊഴിവ് മാത്രമാണുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ ബി.ടെക്/ബി.ഇ ബിരുദത്തോടൊപ്പം ഏതെങ്കിലും വിഷയത്തിൽ എം.ടെക്/എം.ഇ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഈ തസ്തികയിലേക്ക് 45 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 60,000 രൂപയാണ് ശമ്പളം.
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ആകെ പതിമൂന്ന് ഒഴിവുകളുണ്ട്. ഇതിൽ തിരുവനന്തപുരത്ത് ആറ് ഒഴിവുകളും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ ഓരോ ഒഴിവുകൾ വീതവുമുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ ബി.ടെക്/ബി.ഇ ബിരുദമുള്ളവർക്ക് ഒരു വർഷത്തെയും, ഡിപ്ലോമയുള്ളവർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം മതി. 40 വയസ്സുവരെ പ്രായമുള്ളവർക്ക് 30,000 രൂപ പ്രതിമാസ ശമ്പളത്തിൽ അപേക്ഷിക്കാം.
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ തിരുവനന്തപുരത്ത് രണ്ട് ഒഴിവുകളുണ്ട്. ബി.കോം ബിരുദത്തോടൊപ്പം സിഎംഎയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് ഇതിലേക്ക് വേണ്ടത്. 40 വയസ്സാണ് ഉയർന്ന പ്രായപരിധി; പ്രതിമാസം 30,000 രൂപയാണ് ശമ്പളം.
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകളുണ്ട് തിരുവനന്തപുരത്ത് മൂന്നെണ്ണം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ./ഡി.ടി.പി കോഴ്സും, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരൊഴിവുണ്ട്. ബിരുദവും പി.ജി.ഡി.സി.എ.യും, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ രണ്ട് തസ്തികകളിലേക്കും 40 വയസ്സുവരെ പ്രായമുള്ളവർക്ക് 22,000 രൂപ പ്രതിമാസം ശമ്പളത്തിൽ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/Anert-Notification-1.pdf
-
കിഫ്ബിയിൽ 24 ഒഴിവുകൾ; 37500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും'












Click it and Unblock the Notifications