തിരുവനന്തപുരത്ത് ജോലി വേണോ? കെഎഫ്സിയിൽ അവസരമുണ്ട്, അരലക്ഷം ശമ്പളവും
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനങ്ങളാണിത്. ടെക്നിക്കൽ അഡ്വൈസർ, ജാവ ഡെവലപ്പർ, സിഎസ് എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ടെക്നിക്കൽ അഡ്വൈസർ തസ്തികയിലേക്ക് മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ സിവിൽ/മെക്കാനിക്കൽ ബി.ഇ./ബി.ടെക് ബിരുദമാണ് യോഗ്യത. സാങ്കേതിക മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം (അധ്യാപന പരിചയം ഒഴിവാക്കി) നിർബന്ധമാണ്. ബാങ്ക്/എൻബിഎഫ്‌സി/എഫ്‌ഐ എന്നിവയിൽ പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ടാകും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിലും നല്ല ഡ്രാഫ്റ്റിംഗ് കഴിവുകളിലും അറിവുണ്ടായിരിക്കണം. പ്രതിമാസം 40,000 രൂപയും കോർപ്പറേഷൻ്റെ നിയമമനുസരിച്ച് ടിഎ/ഡിഎയും ലഭിക്കും.

ജാവ ഡെവലപ്പർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ബി ഇ /ബി ടെക്/എം സി എ ബിരുദവും ജാവ/ജെ2ഇഇ ഘടനകളിലും റെസ്റ്റ്ഫുൾ എ പി ഐകളിലും കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവുമാണ് യോഗ്യത. കോർ ജാവ, സ്പ്രിംഗ്, ഹൈബർണേറ്റ്, പി എൽ എസ് ค്യു എൽ, ജെ എസ് പി, സർവ്ലെറ്റ്സ്, എച്ച്ടിഎംഎൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ്, ജെക്വറി, റെസ്റ്റ്ഫുൾ എ.പി.ഐകൾ, ഓറക്കിൾ, മൈഎസ്‌ക്യുഎൽ, എക്സ്എംഎൽ, ജെസൺ, ഗിറ്റ്, മേവൻ, ജാസ്പർ റിപ്പോർട്ടുകൾ, ആജൈൽ/സ്ക്രം തുടങ്ങിയവയിൽ പ്രാവീണ്യം ആവശ്യമാണ്. ഈ തസ്തികയിൽ പ്രതിമാസം 50,000 രൂപയാണ് ശമ്പളം. നിയമനം ലഭിക്കുന്നവർക്ക് തിരുവനന്തപുരത്തെ ഐടി വിഭാഗത്തിലായിരിക്കും ജോലി.
സിഎസ് എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. സിഎസ് ഇൻ്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കുകയും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കുകയും വേണം. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. തിരുവനന്തപുരത്തെ കെഎഫ്‌സിയുടെ ഹെഡ് ഓഫീസിലായിരിക്കും നിയമനം.
ഓഫീസ് എക്സിക്യൂട്ടീവ് തസ്തികയിൽ മൂന്ന് ഒഴിവുകളാണുള്ളത്. ടൈപ്പിംഗ് പ്രാവീണ്യത്തോടുകൂടിയ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ഹയറും പാസായിരിക്കണം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 06.11.2025 എന്ന തീയതി അടിസ്ഥാനമാക്കി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ടെക്നിക്കൽ അഡ്വൈസർ തസ്തികയ്ക്ക് 40 വയസ്സിൽ താഴെയും, ജാവ ഡെവലപ്പർക്ക് 35 വയസ്സിൽ താഴെയും, സിഎസ് എക്സിക്യൂട്ടീവിന് 30 വയസ്സിൽ താഴെയും, ഓഫീസ് എക്സിക്യൂട്ടീവിന് 35 വയസ്സിൽ താഴെയും ആയിരിക്കണം. ഒബിസി/മുസ്ലിം/ഇ/ബി/ടി/എൽസി/എഐ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും, എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും വയസ്സിളവ് ലഭിക്കും. അപേക്ഷകരുടെ എണ്ണം അനുസരിച്ച് യോഗ്യതയിലും പ്രവൃത്തിപരിചയത്തിലും മാറ്റങ്ങൾ വരുത്താനുള്ള അധികാരം കോർപ്പറേഷനിൽ നിക്ഷിപ്തമാണ്. ടെക്നിക്കൽ അഡ്വൈസർ, ഓഫീസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിയമനം ലഭിക്കുന്നവർക്ക് കേരളത്തിലെ ഏതൊരു ജില്ലയിലും ജോലി ചെയ്യേണ്ടി വരും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് https://kfc.org/menu/career/29
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ,ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 22-ന് രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
-
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications