50,000 രൂപയ്ക്ക് തിരുവനന്തപുരത്ത് ജോലി; അതും പരീക്ഷയില്ലാതെ സർക്കാർ ജോലി..അപേക്ഷിച്ചോളൂ
താത്കാലികമെങ്കിലും ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റൽ ഇതാ നിങ്ങൾക്ക് അവസരം. തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സിലാണ് ഒഴിവ്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 9 ആണ്. കൂടുതൽ വിവരങ്ങൾക്ക്- https://cmd.kerala.gov.in/wp-content/uploads/2025/03/KLIP-AM-NOTIFICATION-25.pdf

മറ്റ് താത്കാലിക ഒഴിവുകൾ അറിയാം
അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 - 26 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം), എം.എസ് .സി ( 12 വിഷയം ), എല്‍.എല്‍.എം. എം.ബി.എ. എം.ടെക് (6 വിഷയം), പി.എച്ച് .ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി എച്ച് ഡി നടത്തുന്നത്.
എല്ലാ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും രണ്ടു എന്‍.ആര്‍. ഐ (NRI) സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നരജിസട്രാര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 21.ഫോണ്‍: 0484-2275032, [email protected]
മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവ്
തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിലുള്ള ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ഫിസിക്‌സ്), മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ, ഹൈസ്‌കൂൾ ടീച്ചർ (മലയാളം) എന്നീ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കും 2025-26 അധ്യയന വർഷം ഒഴിവ് ഉണ്ടായേക്കാവുന്ന ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) തസ്തികയിലേക്കുമാണ് പി.എസ്.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.
നിയമനം ലഭിച്ച വിദ്യാലയങ്ങളിൽ നിന്നും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറ്റം അനുവദനീയമല്ല. ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചറിന് പ്രതിമാസം 35,300/- രൂപയും ഹൈസ്‌കൂൾ ടീച്ചർക്ക് പ്രതിമാസം 31,920/- രൂപയും, മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർക്ക് പ്രതിമാസം 31,920/- രൂപയും ശമ്പളമായി ലഭിക്കും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അധ്യാപക നൈപുണ്യവും, മികവും ഉളളവർക്ക് ഇന്റർവ്യൂവിൽ വെയ്‌റ്റേജ് മാർക്ക് ഉണ്ടാകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണനയില്ല. റെസിഡൻഷ്യൽ സ്‌കൂളായതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകീട്ട് അഞ്ചിനകം ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ :- 0480 2706100












Click it and Unblock the Notifications