Get Updates
Get notified of breaking news, exclusive insights, and must-see stories!

Job in USA: യുഎസിലേക്ക് പറക്കാം, ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം; അവസരങ്ങളുമായി ഇഎ

യു എസില്‍ ഒരു ജോലി, ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. എന്നാല്‍ അമേരിക്കയിലൊക്കെ ഒരു ജോലി ലഭിക്കണമെങ്കില്‍ ഐ ടി ഫീല്‍ഡ് വേണ്ടി തിരഞ്ഞെടുക്കേണ്ടിവരുമെന്നാണ് എല്ലാവരും കരുതുന്നത്. ഒരു അമേരിക്കന്‍ ജോലി സ്വപ്‌നം കാണുന്നവര്‍ ഇന്ന് അതിന് പുറകെയുമാണ്. എന്നാല്‍ അധികമാരും കൈവച്ചിട്ടില്ലാത്ത മറ്റൊരു തൊഴില്‍ മേഖലയും ഇന്ത്യക്കാര്‍ക്കു മുമ്പില്‍ ഇപ്പോള്‍ തുറന്നുവന്നിരിക്കുകയാണ്.

കൊമേഴ്‌സ് പശ്ചാത്തലമുള്ളവര്‍ക്ക് യു എസ് നികുതി രംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇപ്പോള്‍ തുറന്നുവന്നിരിക്കുന്നത്. എന്റോള്‍ഡ് ഏജന്റ് എന്ന യോഗ്യതയാണ് കേരളത്തിലും പുതിയ അവസരങ്ങള്‍ തുറന്നിടുന്നത്. സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാര്‍ക്ക് വേണ്ടി നികുതി സംബന്ധമായ ജോലികള്‍ ചെയ്തു നല്‍കാന്‍ അവസരമൊരുക്കുന്ന യോഗ്യതയാണ് എന്റോള്‍ഡ് ഏജന്റ് (ഇഎ) എന്ന് വിളിക്കുന്നത്.

job in usa

കേരളത്തില്‍ പരിചിതമില്ലാത്തതും എന്നാല്‍ ഏറെ സാധ്യതയുള്ളതുമായ ഈ യോഗ്യത നേടാന്‍ സഹായിക്കുന്ന കോഴ്‌സ് കേരളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയാണ്. ഇഎ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നല്‍കുന്നത്.

ഈ യോഗ്യത നേടിയാല്‍ യുഎസിനു പുറമെ കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താന്‍ കഴിയും. ഇവിടങ്ങളിലും നിരവധി അവസരങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ഇ എ യോഗ്യതയോടെ ജോലി ചെയ്യുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ 4.5 ലക്ഷം വരെ വാര്‍ഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

എങ്ങനെ കോഴ്‌സില്‍ ചേരാം

അസാപ് നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്‌സിന് പ്രവേശനം നല്‍കുന്നത്. ഈ കോഴ്സില്‍ ചേരുമ്പോള്‍ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സിന്റെ ആരംഭത്തില്‍ തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്.

വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി എന്റോള്‍ഡ് ഏജന്റ് ആകുന്നവര്‍ക്ക് യു എസിലെ നികുതിദായകരുടെ ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയില്‍ തന്നെ ഇ വൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ജോലി നല്‍കുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചിരുന്നു.

യോഗ്യത

ബി ബി എ, എം ബി. എ-ഫിനാന്‍സ്, ബി കോം, എം കോം, ബിരുദധാരികള്‍ക്കും, സി എ പൂര്‍ത്തിയാക്കാത്തവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്‌സില്‍ ജോയിന്‍ ചെയ്യാം. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.

പരിശീലനത്തിന് വായ്പ സൗകര്യവും

കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്‌കില്‍ ലോണ്‍ സൌകര്യവും ഇ എ പരിശീലന കോഴ്‌സിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് ഫീസ് 58,315 രൂപയാണ്. എന്നാല്‍, സ്‌പെഷ്യല്‍ എന്റോള്‍മെന്റ് എക്സാമിനേഷന്‍ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിനു 645 ഡോളര്‍ ഫീസ് അധികം നല്‍കേണ്ടതുണ്ട്. ഈ ഫീസും സ്‌കില്‍ ലോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+