യുഎസിലെ ജോലി ഇനി സ്വപ്‌നമല്ല; വാതില്‍ തുറന്നിട്ട് പുതിയ നിയമം, ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
യു എസില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ വിസിറ്റ് വിസയില്‍ എത്തി ജോലി നോക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ ഒരു അവസരമാണ് ഇപ്പോള്‍ യു എസില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആരംഭിച്ചിരിക്കുന്നത്. ഇനി മുതല്‍ യു എസില്‍ ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കാണ് ഈ അവസരം തുറന്നിരിക്കുന്നത്.
അമേരിക്കിയില്‍ ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ ജോലിക്ക് കയറാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് ഒരു നിബന്ധനയുണ്ട്. ഇങ്ങനെ ജോലി ലഭിക്കുന്നവര്‍ ജോലി ആരംഭിക്കുന്നതിന് മുമ്പ് വര്‍ക്ക് വിസ സ്വന്തമായിരിക്കണം എന്ന നിബന്ധന മാത്രമാണ് വച്ചത്. യു എസ് സിറ്റിസണ്‍ഷിപ്പ്, ആന്‍ഡ് ഇമിഗ്രേഷനാണ് ഇക്കാര്യം അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം മറ്റ് ചില കാര്യങ്ങളും ട്വീറ്റില്‍ പറയുന്നുണ്ട്. നോണ്‍ഇമിഗ്രന്റ് തൊഴിലാളികളെ പിരിച്ചുവിട്ടാല്‍ 60 ദിവസത്തിനകം രാജ്യം വിടേണ്ടിവരുമെന്ന് തെറ്റായി അനുമാനിക്കുന്നുവെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) പറഞ്ഞു.
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന ദിവസം മുതല്‍ ആണ് 60 ദിവസത്തെ കാലാവധി ആരംഭിക്കുന്നത്. നോണ്‍ ഇമിഗ്രന്റ് തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് യു എസില്‍ കുറച്ച് കാലത്തേക്ക് തുടരാന്‍ അവകാശമുണ്ടെങ്കില്‍ നോണ്‍ ഇമിഗ്രന്റ് സ്റ്റാറ്റസ് മാറ്റാന്‍ അപേക്ഷ നല്‍കണം. 60 ദിവസത്തിനുള്ളില്‍ ഈ സ്റ്റാറ്റസിലേക്ക് മാറണം. എന്നാല്‍ കുറച്ച് നാളുകള്‍ കൂടി ഇവര്‍ക്ക് യു എസില്‍ തുടരാന്‍ സാധിക്കും. എന്നാല്‍ ഈ കാലയളവിനുള്ളില്‍ അവര്‍ക്ക് ജോലി ലഭിക്കുകയോ വിസ സ്റ്റാറ്റസ് മാറുകയോ ചെയ്തില്ലെങ്കില്‍ അവര്‍ക്ക് യു എസ് വിടേണ്ടിവരും.












Click it and Unblock the Notifications