2026നുള്ളില്‍ അത് സംഭവിക്കും; യുഎസിലേക്ക് വേഗം പറന്നോ, കോടികളാണ് കാത്തിരിക്കുന്ന ശമ്പളം!
2022ലെ കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ 1.33 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ ചേക്കേറുന്ന യു എസിലേക്കാണ്. എന്തുകൊണ്ടാണ് യു എസ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നു എന്നതിന് മറ്റ് വിശദീകരണങ്ങളുടെ ആവശ്യമില്ല. ഉയര്‍ന്ന തുക ചെലവാക്കി യു എസിലേക്ക് വിമാനം കയറിയാലും അത് വെറുതെയാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അക്കാദമിക് വിദഗ്ധര്‍ എന്നിവയൊക്കെ യു എസിന്റെ പ്രത്യേകതയാണ്. കൂടാതെ യു എസില്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. യു എസ് സമ്പദ്വ്യവസ്ഥ മികച്ചതാണ്, അതിനാലാണ് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള ജോലികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നത്.

2016നും 2026-നും ഇടയില്‍ യു എസില്‍ 11.5 ദശലക്ഷത്തിന്റെ തൊഴില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നത് ചൂണ്ടിക്കാണിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് യു എസില്‍ ഒരുപാട് തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ യു എസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
എയര്‍ലൈന്‍ പൈലറ്റുമാര്‍, കോ-പൈലറ്റുമാര്‍, ഫ്‌ലൈറ്റ് എഞ്ചിനീയര്‍മാര്‍- വാര്‍ഷിക ശമ്പളം - ഒരു കോടി 66 ലക്ഷം രൂപ
നഴ്‌സ് അനസ്‌തെറ്റിസ്റ്റുകള്‍ - വാര്‍ഷിക ശമ്പളം ഒരു കോടി 60 ലക്ഷം
ദന്ത ഡോക്ടര്‍മാരും മറ്റ് അനുബന്ധ വിദഗ്ധരും- വാര്‍ഷിക ശമ്പളം ഒരു കോടി 43 ലക്ഷം
ജനറല്‍ പീഡിയാട്രീഷ്യന്‍ - വാര്‍ഷിക ശമ്പളം ഒരു കോടി 40 ലക്ഷം
അതേസമയം, യു എസിലെ ഏതെങ്കിലും മികച്ച സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയാല്‍ , നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിരവധി തൊഴില്‍ അവസരങ്ങള്‍ രാജ്യത്തുണ്ട്. നിങ്ങളുടെ അക്കാദമിക് മികവും ഒരു മേഖലയിലെ അനുഭവവും അടിസ്ഥാനമാക്കി, നിങ്ങള്‍ക്ക് സ്വപ്‌ന കമ്പനിയില്‍ ജോലി നേടാന്‍ സാധിക്കും.
ആല്‍ഫബെറ്റ്, ഫേസ്ബുക്ക്, നെറ്റഫ്‌ളിക്‌സ് എന്നീ കമ്പനികളില്‍ ജോലി നേടാനുള്ള ഏറ്റവും വലിയ യോഗ്യതകളില്‍ ഒന്ന് അമേരിക്കിയിലെ മികച്ച സര്‍വ്വകലാശാലകളിലെ പഠനമാണ് . ലോസ് ഏഞ്ചലസ്, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, സിയാറ്റില്‍, ഹാര്‍ട്ട്‌ഫോര്‍ഡ് എന്നീ നഗരങ്ങളാണ് യു എസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നത്.












Click it and Unblock the Notifications