Get Updates
Get notified of breaking news, exclusive insights, and must-see stories!

Job In USA: യുഎസിലേക്കാണോ; കോടികള്‍ ശമ്പളമുള്ള മൂന്ന് ജോലികള്‍, അറിയേണ്ട കാര്യങ്ങള്‍

യു എസില്‍ ഒരു ജോലി സ്വപ്‌നം കാണാത്താവര്‍ ആരാണുള്ളതെ അല്ലേ. എന്നാല്‍ ആ സ്വപ്ന ജോലിക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. യു എസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി ഏതൊക്കെയാണെന്ന് നോക്കാം. കാര്‍ഡിയോളജിസ്റ്റുകള്‍, ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍, പീഡിയാട്രിക് സര്‍ജന്മാര്‍ എന്നിവരാണ് യു എസില്‍ ഉയര്‍ന്ന ശമ്പളമുള്ള മൂന്ന് ജോലികള്‍.

ഒക്യുപേഷണല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വേജ് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാര്‍ഡിയോളജിസ്റ്റുകളുടെ ശരാശരി ശമ്പളം 421,330 യു എസ് ഡോളറാണ്. അതായത് മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ.

jobs

കൂടാതെ യു എസിലെ മറ്റ് ആരോഗ്യ മേഖലയിലെ ജോലിക്കും മികച്ച ശമ്പളമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, നഴ്സ് അനസ്തെറ്റിസ്റ്റുകളുടെ ശരാശരി വാര്‍ഷിക ശമ്പളം 205,770 യു എസ് ഡോളറാണ്. ഒരു കോടി ഇന്ത്യന്‍ രൂപ അടുപ്പിച്ച് വരും. ആരോഗ്യ മേഖലയിലെ തൊഴില്‍ മാത്രമല്ല, യു എസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. അഭിഭാഷകര്‍, ആര്‍ക്കിടെക്ട്, എഞ്ചിനിയര്‍മാര്‍ എന്നിവര്‍ക്കെല്ലാം യു എസില്‍ ഉയര്‍ന്ന ശമ്പളമാണ്.

പൈലറ്റ്, മനശാസ്ത്ര വിദഗ്ദര്‍, ഡെന്റിസ്റ്റുകള്‍, എന്നിവര്‍ക്കും യു എസില്‍ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കാറുള്ളത്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള വിശദമായ തൊഴിലുകളെക്കുറിച്ചുള്ള വിശകലനം അനുസരിച്ച് ഈ ജോലികള്‍ക്ക് ഒരു കോടി രൂപയിലധികം ശമ്പളം ലഭിക്കുമെന്നാണ് കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+