Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക ഒഴിവുകള്‍, കൊച്ചിയിലും അവസരം, ഈ യോഗ്യതകളുണ്ടോ?

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഓ്ഗസ്റ്റ് 9 ന് ആരംഭിച്ച അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 30-ന് അവസാനിക്കും. നേരിട്ടുള്ള സെലക്ഷന്‍ വഴിയാണ് റിക്രൂട്ട്മെന്റ്. മൊത്തം 27 തസ്തികകളിലേക്ക് നിയമനം നടത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

കംപ്യൂട്ടര്‍ അധിഷ്ഠിത റിക്രൂട്ട്മെന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 15 ന് നടക്കും. എന്‍ടി-01 അസിസ്റ്റന്റ് തസ്തികയില്‍ 15 ഒഴിവുകളും (അണ്‍റിസര്‍വ്ഡ്-7, ഒബിസി-എന്‍സിഎല്‍-4, എസ്‌സി-2, എസ്ടി-1, ഇഡബ്ല്യുഎസ്-01) അസിസ്റ്റന്റ് (ധനകാര്യം) തസ്തികയില്‍ 12 ഒഴിവുകളും (അണ്‍റിസര്‍വ്ഡ്--9, എസ്‌സി-2, ഇഡബ്ല്യുഎസ്-01) ആണുള്ളത്. ഈ ഒഴിവുകള്‍ താല്‍ക്കാലികമാണെന്നും മാറ്റത്തിന് വിധേയമാണെന്നും ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

Job News

പരസ്യം ചെയ്ത തസ്തികകളൊന്നും നികത്താതിരിക്കാനോ റിക്രൂട്ട്മെന്റ് പ്രക്രിയ ഏത് ഘട്ടത്തിലും റദ്ദാക്കാനോ ഉള്ള അവകാശവും ഐഎംയുവില്‍ നിക്ഷിപ്തമാണ്. വിമുക്തഭടന്മാര്‍ക്കായി മൂന്ന് ഒഴിവും ഭിന്നശേഷിക്കാര്‍ക്കായി (അന്ധത/കാഴ്ചക്കുറവ് അല്ലെങ്കില്‍ ബധിരര്‍/കേള്‍വിക്കുറവ്) ഒരു ഒഴിവും അല്ലാതേയും സംവരണം ചെയ്ത് വെച്ചിട്ടുണ്ട്. ചെന്നൈയിലെ ഐഎംയു ആസ്ഥാനത്തും മുംബൈ, കൊല്‍ക്കത്ത, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലെ മറ്റ് കാമ്പസുകളിലുമാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ പേ ലെവല്‍-04 അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷകര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ നിര്‍ദ്ദേശങ്ങളും റിക്രൂട്ട്മെന്റ് നിയമങ്ങളും ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യണം. ഈ വ്യവസ്ഥകള്‍ നിറവേറ്റുന്നതിനെ അടിസ്ഥാനമാക്കി ഓരോ റിക്രൂട്ട്മെന്റ് ഘട്ടത്തിലേക്കും പ്രവേശനം താല്‍ക്കാലികമായിരിക്കും

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷകര്‍ക്ക് ഇമെയില്‍ വഴി ഒരു ഉപയോക്തൃ ഐഡിയും പാസ്വേഡും ലഭിക്കും, അത് അപേക്ഷാ പ്രക്രിയയുടെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കാം. മുഴുവന്‍ അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പികളോ അച്ചടിച്ച ഓണ്‍ലൈന്‍ അപേക്ഷകളോ ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഇനിപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍ അറ്റാച്ചുചെയ്യണം.

ജനനത്തീയതി തെളിയിക്കുന്നതിനുള്ള പത്താംതരം സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, ജാതി തെളിയിക്കാനുള്ള (ഒബിസി, എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്) സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍), ബിരുദസര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ഷീറ്റും, എക്‌സ് സര്‍വീസ്മാന്‍/പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), യോഗ്യതാ മാനദണ്ഡത്തില്‍ വ്യക്തമാക്കിയിട്ടുള്ള മറ്റ് രേഖകള്‍.

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 35 വയസാണ്. വിമുക്ത ഭടന്‍മാര്‍, ഒബിസി, എസ്‌സി, എസ്ടി, പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്. പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള സാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

സംവരണ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 45 ശതമാനവും അല്ലാത്തവര്‍ക്ക് 50 ശതമാനവുമാണ്. എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 700 രൂപയും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ 1000 രൂപയും അടയ്ക്കണം. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് വ്യത്യസ്ത പേയ്മെന്റുകള്‍ നടത്തണം. ഫീസ് റീഫണ്ട് ചെയ്യപ്പെടുന്നതല്ല. മാത്രമല്ല ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രമെ സ്വീകരിക്കൂ.

ഓരോ തസ്തികയിലും 120 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. അസിസ്റ്റന്റ് തസ്തികയിലേക്ക് ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ്, ജനറല്‍ മാത്തമാറ്റിക്‌സ്, ലോജിക്കല്‍ റീസണിംഗ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഘടകങ്ങള്‍ എന്നിവയാണ് പരീക്ഷിക്കുക.

അസിസ്റ്റന്റ് (ഫിനാന്‍സ്) തസ്തികയിലേക്ക് ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ്, ജനറല്‍ മാത്തമാറ്റിക്‌സ്, ലോജിക്കല്‍ റീസണിംഗ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കോസ്റ്റ് അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഓഡിറ്റ്, കൊമേഴ്സ്, ടാക്‌സേഷന്‍, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എന്നിവ പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+