Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ സ്വപ്‌നം; ഇതാണ് അവസരം, വേഗം അപേക്ഷിച്ചോളൂ...

കേന്ദ്ര സര്‍വീസില്‍ ഒരു ജോലിയെന്ന സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ജൂനിയര്‍ സെക്രട്ടറിയേറ്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എ ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടുക്കാര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 8ന് മുമ്പായി അപേക്ഷിക്കണം.

അപേക്ഷാഫീസ് 100 രൂപയാണ്. ചലാനായി അടക്കുന്നവര്‍ ജൂണ്‍ 11ന് മുമ്പ് ചലാന്‍ ജനറേറ്റ് ചെയ്യണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭട, വനിത അപേക്ഷകര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിനു 18- 27. സംവരണവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഇളവുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.

jobs

കംപ്യൂട്ടര്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ , സ്‌കില്‍ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുണ്ട്. പരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്കു നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കില്‍ ടെസ്റ്റില്‍ കംപ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി വേഗം പരിശോധിക്കും. കംപ്യൂട്ടറില്‍ മണിക്കൂറില്‍ 8,000 കീ ഡിപ്രഷന്‍ വേഗം വേണം. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം. ആദ്യഘട്ടം ഒറ്റത്തവണ റജിസ്‌ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

വാക്ക് ഇൻ ഇന്റർവ്യൂ

പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം മേയ് 25ന് പുളിമാത്ത് ഓഫീസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ഡോക്ടർ

യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ - ഇന്റർവ്യൂ സമയം: രാവിലെ 10.30.

ഫാർമസിസ്റ്റ്

യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ - ഇന്റർവ്യൂ സമയം: രാവിലെ 11.30.

നഴ്സിംഗ് ഓഫീസർ

യോഗ്യത: ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ - ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 12.30.

ഓഡിറ്റ് അസിസ്റ്റന്റ്

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം.

ഫാര്‍മസിസ്റ്റ് ഒഴിവ്‌

ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുള്ള തത്തുല്യ കോഴ്സ് ആണ് യോഗ്യത. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 35,600-75,400. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+