Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസർവ് ബാങ്കിൽ ജൂനിയർ എഞ്ചിനിയർമാരുടെ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ/ഫീസ് അടക്കാനുള്ള അവസാന തീയതി മെയ് 6 ആണ് അപേക്ഷാ ഫോം തിരുത്താനുള്ള എഡിറ്റ് വിൻഡോ തീയതികൾ പിന്നീട് ബാങ്കിന്റെ വെബ്സൈറ്റിൽ അറിയിക്കും. ഓൺലൈൻ പരീക്ഷയുടെ ഏകദേശ തീയതി ജൂൺ 6 ആയിരിക്കും.

സിവിൽ ജൂനിയർ എഞ്ചിനീയർ തസ്തികയിൽ ആകെ 7 ഒഴിവുകളാണ് ഉള്ളത്. പടിഞ്ഞാറൻ (4), കിഴക്കൻ (1), വടക്കൻ (1), സെൻട്രൽ (1) മേഖലകളിൽ. എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. മുൻ സൈനികർക്കും ഭിന്നശേഷിക്കാർക്കും സംവരണവുമുണ്ട്. ഇലക്ട്രിക്കൽ ജൂനിയർ എഞ്ചിനീയർ തസ്തികയിൽ ആകെ 4 ഒഴിവുകളാണ് ഉള്ളത്. പടിഞ്ഞാറൻ (3), തെക്കൻ (1) മേഖലകളിൽ. ഒബിസി, ഇഡബ്ല്യുഎസ്, ജനറൽ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.

job-hiring-jpg-17

സിവിൽ എൻജിനീയർ യോഗ്യത (2026 ഏപ്രിൽ 1 പ്രകാരം): 65% മാർക്കോടെ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 55%) അല്ലെങ്കിൽ 55% മാർക്കോടെ സിവിൽ എൻജിനീയറിംഗ് ബിരുദം (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%) ഉണ്ടായിരിക്കണം.

ഇലക്ട്രിക്കൽ എൻജിനീയർ യോഗ്യത (2026 ഏപ്രിൽ 1 പ്രകാരം): 65% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിംഗ് ഡിപ്ലോമ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 55%) അല്ലെങ്കിൽ 55% മാർക്കോടെ ബിരുദം (എസ്‌ സി/എസ് ടി/പി ഡബ്ല്യു ബി ഡിക്ക് 45%) നിർബന്ധം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 47,700/- രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ കാലാകാലങ്ങളിൽ ലഭിക്കുന്ന മറ്റ് അലവൻസുകളുമുണ്ട്. നിലവിൽ പ്രതിമാസ മൊത്തം ശമ്പളം ഏകദേശം 91,309/- രൂപയാണ്. ബാങ്ക് താമസസൗകര്യം ഒരുക്കുന്നില്ലെങ്കിൽ, 15% ഹൗസ് റെന്റ് അലവൻസ് (HRA) കൂടി ലഭിക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും. അപേക്ഷകൾ സ്വീകരിക്കുമെങ്കിലും, യോഗ്യതാ പരിശോധന രേഖാപരിശോധനാ ഘട്ടത്തിൽ മാത്രമായിരിക്കും നടത്തുകയെന്നും ബാങ്ക് അറിയിച്ചു. ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയാലോ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നാലോ, ഏതു ഘട്ടത്തിലും അപേക്ഷ റദ്ദാക്കപ്പെടും. തസ്തികയിൽ പ്രവേശിച്ചവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടും. ഉദ്യോഗാർത്ഥികൾ www.rbi.org.in വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുണമെന്നും അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+