കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്, ആർസിസിയിൽ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

ആർ.സി.സിയിൽ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

job

തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന ക്വാളിറ്റി മോണിറ്റർ

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ എം.പാനൽ ചെയ്യും.തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ മേയ് 25 വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തവിധം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില പബ്ലിക് ഓഫീസ്, റവന്യൂകോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2313385, 0471 - 2314385, www.nregs.gov.in.

ക്ലാർക്ക് താത്കാലിക ഒഴിവ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും ( 01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി - 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ [email protected] ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

ഇലക്ട്രീഷ്യൻമാർക്കുള്ള തൊഴിൽ മേള മേയ് 10 ന്

സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള തിരുവനന്തപുരത്ത് ഇന്ന് ( മേയ് 10 ) നടക്കും. അനർട്ടാണ് മേള സംഘടിപ്പിക്കുന്നത്.
ഇരുപതോളം സോളാർ ഡെവലപ്പേഴ്‌സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനായി മേളയിൽ പങ്കെടുക്കും. പരിശീലനം ലഭിച്ച ഐ.ടി.ഐ. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും നിലവിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. സ്ഥിരം തസ്തികയിലേക്കോ, ഓരോ പ്രവർത്തികൾക്ക് പ്രത്യേകം കരാർ അടിസ്ഥാനത്തിലോ ജോലി തെരെഞ്ഞെടുക്കാം. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കും സ്‌പോട് രജിസ്‌ട്രേഷന് അവസരമുണ്ട്.
തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിപാടി .

English summary
JOB: Junior Resident in Kollam Medical College and Vacancy in RCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X