Get Updates
Get notified of breaking news, exclusive insights, and must-see stories!

കെമിസ്ട്രി ഗസ്റ്റ് ലക്ചറർ, ഡയറ്റിഷ്യൻ : തൊഴിൽ അവസരങ്ങൾ അറിയാം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കെമിസ്ട്രി വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യത എം.എസ്‌സി കെമിസ്ട്രിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കും നെറ്റും.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള എം.എസ്‌സിക്കാരെയും പരിഗണിക്കും. യോഗ്യതയുള്ളവർക്ക് നവംബർ 24ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.

job

ഡയറ്റിഷ്യൻ ഗ്രേഡ് രണ്ട് ഒഴിവ്

കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയറ്റിഷ്യൻ ഗ്രേഡ് രണ്ട് ഈഴവ മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഹോം സയൻസ് ബിരുദവും ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സ് ഡിപ്ലോമയോ അല്ലെങ്കിൽ സയൻസ് വിഷയത്തിൽ ബിരുദവും അപ്ലൈഡ് ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സിൽ പി.ജി ഡിപ്ലോമയും ഫുഡ് ടെക്‌നോളജിയിൽ ഡിപ്ലോമയും ഉണ്ടാവണം.

39,300 - 83,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

കൂടിക്കാഴ്ച 30ന്

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    സമഗ്രശിക്ഷ കേരളം ജില്ലാ ഓഫീസില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 30 ന് രാവിലെ 10.30ന് നടക്കും. അപേക്ഷ നല്‍കി രജിസ്‌ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ രേഖയും പകര്‍പ്പുകളും സഹിതം ഹാജരാവണം

    കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്

    ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും കന്നഡ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുളളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2201205, 7012433547

    ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

    മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ്, മലയാളം, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലേക്ക് നവംബര്‍ 25നും ഇംഗ്ലീഷ്, മലയാളം തസ്തികയിലേക്ക് നവംബര്‍ 29ന് രാവിലെ 10നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജാരകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+