കേരള പോലീസ് സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരാകാം, ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഒഴിവുകള്‍; തൊഴിൽ അവസരങ്ങൾ
അത്ലറ്റിക്സ് , ബാസ്ക്കറ്റ് ബോള്‍, വോളി ബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ , വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്ബോള്‍, വാട്ടര്‍ പോളോ, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ് എന്നിവയില്‍ പുരുഷന്മാര്ക്ക് മാത്രവുമാണ് പരിശീലനം നല്‍കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ നവംബര്‍ 15 ന് മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്( എച്ച്. ക്യു ) ആന്റ് കേരളാ പോലീസ് സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസ്, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, പാളയം, വികാസ് ഭവന്.പി.ഒ, തിരുവനന്തപുരം -695 033 എന്ന വിലാസത്തിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കണം. മറ്റു വിവരങ്ങള്‍ക്ക് 9745011977, 9497929471 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാം.

ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഒഴിവുകള്‍
കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ഗവ . കോവിഡ് ആശുപത്രിയില്‍ ഇ സി ജി. ടെക്നീഷ്യന്, ഇലക്ട്രീഷ്യന്, പ്ലംബര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഇ സി ജി ടെക്നോളജി ഒരു വിഷയമായി എടുത്ത് വി.എച്ച്.എസ്.സി വിജയിച്ചവര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഇ.സി.ജി.ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കാം.
എസ് എസ് എല്‍ സി, ഇലക്ട്രീഷ്യന് ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നുള്ള വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് / പെര്‍മിറ്റ് യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കാം. ഏഴാംതരവും പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് പ്ലംബര്‍ തസ്തികയിലേക്കുള്ള യോഗ്യത . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2203118
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അഭിമുഖം. ജി.എന്‍.എം/ ബി.എസ്.സിയ പി ബി ബി എസ് സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 30 നും മധ്യേ. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 25 ന് വൈകീട്ട് അഞ്ചിനകം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന് നടത്തണം. പുതിയതായി രജിസ്ട്രേഷന് നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 25 നകം ഓഫീസുമായി ബന്ധപ്പെടണം.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 2021 ഒക്ടോബർ 22ന്
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള അഭിമുഖം 2021 ഒക്ടോബര്‍ 22ന് രാവിലെ 10ന് നടക്കും.
തസ്തികകളുടെ വിവരം ചുവടെ. യോഗ്യത ബ്രാക്കറ്റില്‍.
കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ (ബിരുദം, ഇതേ മേഖലയില്‍ അറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, നിയമന മേഖല- ചേര്‍ത്തല), വര്‍ക്സ് മാനേജര്‍ (ഡിപ്ലോമ / ബിടെക് ഇന്‍ മെക്കാനിക്കല്‍, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം നിയമന മേഖല- ചേര്‍ത്തല), ഷോറും എക്സിക്യൂട്ടീവ് (പ്ലസ് ടു -സ്ത്രീകള്‍, നിയമന മേഖല- ആലപ്പുഴ, മാവേലിക്കര), മൈക്രോഫിനാന്‍സ് ഫീല്‍ഡ് ഓഫീസര്‍ (ബിരുദം, ടു വീലര്‍ ഉണ്ടായിരിക്കണം. നിയമനമേഖല- ചേര്‍ത്തല, ഹരിപ്പാട്, ആലപ്പുഴ, കുരനാഗപ്പള്ളി). ഫോണ്‍: 0477 -2230624, 8304057735
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications