Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കാഷ്യു ബോർഡിൽ ജോലി; 55,000 രൂപ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ..വേറേയും നിരവധി ഒഴിവുകൾ

തിരുവനന്തപുരം: കേരള കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവ്. കരാർ നിയമനമാണ്. ഒരു ഒഴിവാണുള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

11 മാസത്തേക്കാണ് കരാർ നിയമനം. കമ്പനി സെക്രട്ടറിമാരുടെ സ്ഥാപനത്തിൽ നിന്ന് സാധുവായ അംഗത്വം ഉള്ള എസിഎസ്.കമ്പനി നിയമത്തിന് കീഴിൽ വരുന്ന കമ്പനികളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 11. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/07/Notification-Final-1.pdf

jobnew-1

ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർ: ജൂലൈ 30 വരെ അപേക്ഷിക്കാം

സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി) ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം.

ഐ ഐ ഐ സി യിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന ബിടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബിരുദധാരികൾക്കും, തത്തുല്യ ബിരുദധാരികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പരീക്ഷ എഴുതണം. പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുന്നൂറുപേർക്ക് കമ്പനി ജോലിക്കുള്ള ക്ഷണം ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർ ആറു മാസത്തെയോ, ഒരു വർഷത്തെയോ പരിശീലനം ഐ ഐ ഐ സി യിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും. ഈ പരിശീലന കാലയളവിൽ 15000 ൽ കുറയാത്ത തുക സ്‌റ്റൈപ്പെൻഡ് ആയി ലഭിക്കും. പരിശീലനത്തിന് ശേഷം കമ്പനിയുടെ തൊഴിലിടങ്ങളിലേക്ക് വിന്യസിക്കപ്പെടും.

ബിടെക് സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ വിജയിച്ചവർക്കും, തത്തുല്യ ബിരുദധാരികൾക്കും ഐ ഐ ഐ സി യുടെ വെബ്‌സൈറ്റിലെ അഡ്മിഷൻ ടാബിലൂടെ ഹയർ ട്രെയിൻ ഡിപ്ലോയ് സ്‌കീമിൽ അപേക്ഷ സമർപ്പിക്കാം. പ്രായ പരിധി 24 വയസ് (അപേക്ഷകർ 2001 ജൂൺ 1 നോ ശേഷമോ ജനിച്ചവർ ആയിരിക്കണം).

ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പാസായിട്ടും HTD സ്‌കീമിൽ തെരെഞ്ഞെടുക്കപ്പെടാത്തവർക്ക് ഐ ഐ ഐ സിയുടെ റെഗുലർ പരിശീലനങ്ങളിൽ അപേക്ഷ സമർപ്പിക്കാം. റെഗുലർ പരിശീലനങ്ങളിൽ പരിശീലന ഫീസ് വിദ്യാർഥി വഹിക്കണം. പരിശീലനത്തിന് ശേഷം ഇന്ത്യയിലെ വൻകിട നിർമാണ കമ്പനികളിൽ അതത് മേഖലകളിൽ ജോലി ലഭിക്കും. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക. അപേക്ഷാഫീസ് 600 രൂപ. വിശദവിവരങ്ങൾക്ക്: www.iiic.ac.in, 8078980000.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35 വയസ്സ്. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. പ്രതിമാസ സ്റ്റൈപ്പന്റ്റ് 10000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+