കെഎസ്ആർടിസി സ്വിഫ്റ്റിൽ അവസരം; കാഷ്യു ബോർഡിലും ഒഴിവ്..ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഒഴിവ്. അസിസ്റ്റന്റ് സർവ്വീസ് എൻജിനയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. യോഗ്യത, ശമ്പളം, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ അറിയാം.
ബിഇ അല്ലെങ്കിൽ മെക്കാനിക്കൽ ബടെക് / ഓട്ടോമൊബൈൽ എഞ്ചിനിയറിങ്. ഏതെങ്കിലും ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിൽ ഹെവി വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ സൂപ്പർവൈസർ ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അപേക്ഷിക്കാനുള്ള ഉയർന്ന യോഗ്യത 32 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 ആണ് കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/04/Notification.pdf

കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറി
കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറിയുടെ ഒഴിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. 1 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപയാണ് ശമ്പളമായി ലഭിക്കുക. 11 മാസത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി നീട്ടി നൽകും. മെയ് 7 ആണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/04/Notification-Final-1.pdf
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ വേറേയും
കരാര്‍ നിയമനം
കൊല്ലം: ജില്ലയിലെ 11 ബ്ലോക്കുകളിലും, കൊല്ലം കോര്‍പ്പറേഷനിലും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സര്‍ജന്‍ - ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് - എസ്.എസ്.എല്‍.സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഏപ്രില്‍ 29 ന് രാവിലെ 10.30 നും, 11നുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് -ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474-2793464.
ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവ്
എറണാകുളം: കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലുള്ള നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഐബിസിബി എഫ്‌ഐ എംഐഎസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വനിതകള്‍ ആയിരിക്കണം. വയസ്/പ്രായപരിധി 2025 മാര്‍ച്ച് 31 ന് 35 വയസില്‍ കൂടാന്‍ പാടില്ല. പ്രതിമാസ ശമ്പളം 20,000. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം (എം.എസ് വേഡ്, എക്‌സല്‍), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ആയിരിക്കണം. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കാം. അപേക്ഷിക്കുന്നവര്‍ വനിതകളായിരിക്കണം.
അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് എട്ട്. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും വെയ്‌ക്കേണ്ടതാണ്. അപേക്ഷകള്‍ അയയ്ക്കേണ്ട മേല്‍വിലാസം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, എറണാകുളം സിവില്‍ സ്റ്റേഷന്‍, രണ്ടാം നില കാക്കനാട്, പിന്‍-682030












Click it and Unblock the Notifications