മലബാർ കാൻസർ സെൻ്ററിൽ വീണ്ടും കരാർ ഒഴിവുകൾ; 55,000 രൂപ വരെ ശമ്പളം..അറിയാം

മലബാർ കാൻസർ സെൻ്ററിൽ വീണ്ടും നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25. തസ്തിക,യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം.

അസിസ്റ്റന്റ് പ്രൊഫസർ

കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്ങിൽ എംഎസ്‌സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നഴ്സിങ്ങിൽ പി എച്ച് ഡി അല്ലെങ്കിൽ എംഫിൽ അതുമല്ലെങ്കിൽ മറ്റ് ഗവേഷണ പ്രസിദ്ധീകരണങ്ങൾ നടത്തിയവർക്ക് മുൻഗണയുണ്ട്. എം എസ്‌ സി നഴ്‌സിങ് നേടിയതിന് ശേഷം കോളേജിയറ്റ് പ്രോഗ്രാമിൽ 3 വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകു. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.

jobhos2-

സ്റ്റാഫ് നഴ്സ്

ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി യോഗ്യതയും 200 കിടക്കകളിൽ കുറയാത്ത ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കാൻസർ ചികിത്സാ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് യോഗ്യതയും 200 കിടക്കകളിൽ കുറയാത്ത ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ജി എൻ എ/ബി എസ്‌ സി നഴ്സിങ് യോഗ്യതയും ഒരു വർഷത്തെ ഓങ്കോളജി പ്രത്യേക പരിശീലനം അല്ലെങ്കിൽ ഓങ്കോളജി നഴ്സിങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമയുള്ളവരേയും പരിഗണിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. പ്രതിമാസം 32,550 രൂപയാണ് ശമ്പളം.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്
ഡി ഫാം/ബി ഫാം യോഗ്യതയാണ് ആവശ്യം. ആശുപത്രിയിൽ മേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണ ലഭിക്കും. പ്രായപരിധി 40 വയസ്. നിലവിൽ 3 ഒഴിവുകളുണ്ട്. 22,110 രൂപയാണ് ശമ്പളം.

റെസിഡന്റ് ഫാർമസിസ്റ്റ്

ഡി ഫാം /ബി ഫാം യോഗ്യത വേണം. 3 ഒഴിവുകൾ ഉണ്ട്. 30 വയസാണ് പ്രായപരിധി. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 16,500 രൂപയും ബിരുദ യോഗ്യതയുള്ളവർക്ക് 18,700 രൂപയുമാണ് ശമ്പളമായി ലഭിക്കുക.

റെസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്)

ബി എസ്‌ സി എം എൽ ടിയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായപരിധി 30 വയസാണ്. നിലവിൽ 1 ഒഴിവാണ് ഉള്ളത്. പ്രതിമാസം 18,700 രൂപയാണ് ശമ്പളമായി ലഭിക്കുക.

റെസിഡന്റ് സ്റ്റാഫ് നഴ്സ്

ബി എസ്‌ സി നഴ്സിങ്/ജി എൻ എം/ ഓങ്കോളജിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നിവയാണ് യോഗ്യത. കേരള നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. 30 വയസാണ് പ്രായപരിധി. നിലവിൽ 3 ഒഴിവുകളുണ്ട്. ശമ്പളം 22,000 രൂപയാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://mcconline.in/temp_publish/notif_134.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+