Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ മന്ത്രാലയത്തില്‍ ജോലി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം; ശമ്പളം 60000 രൂപ!

തൊഴില്‍ മന്ത്രാലയം യംഗ് പ്രൊഫഷണലുകളുടെ ഒഴിവ് നികത്താന്‍ സന്നദ്ധരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഒമ്പത് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. നിയമനം ഒരു വര്‍ഷത്തെ പ്രാരംഭ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. കരാര്‍ വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. തിരഞ്ഞെടുത്ത അപേക്ഷകരെ ചേരുന്ന തീയതി മുതല്‍ പരമാവധി മൂന്ന് വര്‍ഷത്തേക്ക് നിയമിക്കും.

ഒരു സമയം ഒരു അധിക വര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്. പ്രാരംഭ നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. അപേക്ഷകര്‍ 32 വയസിന് താഴെയുള്ളവരായിരിക്കണം. ചുവടെ കൊടുത്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉചിതമായ ചാനല്‍ വഴി താഴെ ലിസ്റ്റുചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പൂര്‍ണ്ണമായ അപേക്ഷ അയച്ചുകൊണ്ട് ഓഫ്ലൈനായി അപേക്ഷിക്കാം.

Job News

അപേക്ഷകര്‍ നിശ്ചിത തീയതിക്കകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷകര്‍ ഓണ്‍ലൈനായും സമര്‍പ്പിക്കേണ്ടതുണ്ട്. മേയ് 20 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60000 രൂപ ശമ്പളം ലഭിക്കും.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. നിയമത്തില്‍ ബിരുദം, ബിഇ / ബി ടെക് അല്ലെങ്കില്‍ ശാസ്ത്രം / ടെക്‌നോളജി/ കൊമേഴ്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഗണിതം / ഇക്കണോമിക്‌സ് / പബ്ലിക് പോളിസി / മാനേജ്‌മെന്റ്/ മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം, ജേണലിസത്തിലോ പബ്ലിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദം മുതലായവ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത മേഖലയില്‍ ബിരുദാനന്തര ബിരുദം, അധിക യോഗ്യത, റിസര്‍ച്ച എക്‌സ്പീരിയന്‍സ്, യോഗ്യതാനന്തര പരിചയം എന്നിവ ഉണ്ടായിരിക്കുന്നത് അഭികാമ്യം.

എങ്ങനെ അപേക്ഷിക്കാം?

താല്‍പ്പര്യമുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ അറിയിപ്പിലോ ലഭിച്ച അപേക്ഷാ ഫോം പൂരിപ്പിച്ച് ശരിയായ ചാനലിലൂടെ ''അണ്ടര്‍ സെക്രട്ടറി (അഡ്മന്‍. ഐ) തൊഴില്‍, തൊഴില്‍ മന്ത്രാലയം, റൂം നമ്പര്‍ 111 (കാബിന്‍), ശ്രം ശക്തി ഭവന്‍, റാഫി മാര്‍ഗ്, ന്യൂഡല്‍ഹി - 110001' എന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് ഓഫ്ലൈനായി അപേക്ഷിക്കാം. കൂടാതെ, അപേക്ഷാ ഫോം എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇമെയില്‍ വഴിയും ([email protected]) അയയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+