പ്രതിമാസ ശമ്പളം 75,000; ജോലി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍; വേഗം അപേക്ഷിച്ചോളൂ
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ യുവ പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫീല്‍ഡില്‍ പോയി കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കുന്ന രീതികളെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കുക എന്നതാണ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരുടെ ചുമതല. 22 പേര്‍ക്കാണ് അവസരം.
രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. 75,000 രൂപ പ്രതിമാസം വേതനമായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ എന്‍ ഐ ആര്‍ എഫ് 2023 റാങ്കിംഗ് പ്രകാരം മുന്നിലെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരോ ഈ അക്കാദമിക് വര്‍ഷം അവിടെ നിന്നും ബിരുദം നേടുന്നവരോ ആയിരിക്കണം. വിഞ്ജാപനവുമായി ബന്ധപ്പെട്ട വിവരം socialjustice.gov.in ല്‍ ലഭിക്കും. ജൂലായ് 11 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.













Click it and Unblock the Notifications