റെയില്‍വെയില്‍ ഒരു ജോലിയാണോ സ്വപ്‌നം; 3000ല്‍ അധികം ഒഴിവുകളില്‍ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം. എങ്കില്‍ ഇതാണ് കൃത്യ സമയം. ദക്ഷിണ റെയില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും ആയിരക്കണക്കിന് ഒഴിവുകളുണ്ട്.
തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവുകളും പാലക്കാട് ഡിവിനില്‍ 666 ഒഴിവുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാക്കി ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്.

ഒഴിവുകൾ
ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്സ് മെക്കാനിക്‌സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഇലക്ട്രോണിക്സ് മെക്കാനിക്‌സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, കാര്‍പ്പെന്റര്‍, മെഷിനിസ്റ്റ്, അഡ്വാന്‍സ് വെല്‍ഡര്‍, കോപ്പ, പി.എ.എസ്.എസ്.എ., എം.എല്‍.ടി. റേഡിയോളജി/പാത്തോളജി/കാര്‍ഡിയോളജി.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്. എന്‍സിവിടി അല്ലെങ്കില്‍ എസ്സിവിടി നല്‍കുന്ന ഐടിഐ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ട്രേഡില്‍ ഉണ്ടായിരിക്കണം. എം.എല്‍.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായിരിക്കണം. ഡിപ്ലോമ/ബിരുദം തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
അവസാന തീയതി
Recommended Video
അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. www.sr.indianrailways.gov.in ല്‍ News and updates Peronnsel Branch information എന്ന വിഭാഗത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications