Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍മി ഓഫീസറാകാം, ശമ്പളം രണ്ട് ലക്ഷത്തിനും മുകളില്‍; അപേക്ഷിക്കേണ്ടതിങ്ങനെ

ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 19 വരെ അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ക്കും താല്‍പ്പര്യമുള്ളവര്‍ക്കും Jointerritorialarmy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം. ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് സെലക്ഷന്‍ ബോര്‍ഡ് ആണ് സെലക്ഷന്‍ നടപടികള്‍ നിയന്ത്രിക്കുന്നത്.

ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികയുടെ പ്രായപരിധി 18 മുതല്‍ 42 വരെയാണ്. ഡോക്യുമെന്റ് വെരിഫിക്കേഷനില്‍ തുടങ്ങി, എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ്, അഭിമുഖം എന്നിങ്ങനെയുള്ള സമഗ്രമായ നാല് ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് നിയമനം കടന്ന് പോകുന്നത്. ഒന്നാം ഘട്ടം ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ആണ്. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള യോഗ്യതകളെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് പരിശോധനയ്ക്ക് വിധേയരാകും.

Job News

ഇതില്‍ വിജയിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷയ്ക്കുള്ള കോള്‍ ലെറ്ററുകള്‍ നല്‍കും. 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയാണ് രണ്ടാം ഘട്ടം. ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് യോഗ്യത ലഭിക്കൂ. 100 മാര്‍ക്കിന്റെ പ്രായോഗിക പരീക്ഷയാണ് മൂന്നാം ഘട്ടം. പ്രായോഗിക പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖമാണ് നാലാം ഘട്ടം.

എങ്ങനെയാണ് ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട റിക്രൂട്ട്‌മെന്റ് ഡ്രൈവിനുള്ള അറിയിപ്പ് തിരഞ്ഞെടുക്കുക.
'ടെറിട്ടോറിയല്‍ ആര്‍മി അപേക്ഷാ ഫോം' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാന്‍ മറക്കരുത്.

അപേക്ഷകര്‍ വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ആവശ്യമായ എല്ലാ രേഖകളും സഹിതം ഡിസംബര്‍ 19 ന് ഉള്ളില്‍ ഡയറക്ടറേറ്റ് ജനറല്‍ ടെറിട്ടോറിയല്‍ ആര്‍മി, ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്-പ്രതിരോധ മന്ത്രാലയം, കെജി മാര്‍ഗ്, ന്യൂദഡല്‍ഹി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ്: ശമ്പള വിശദാംശങ്ങള്‍

ലെഫ്റ്റനന്റ് (ലെവല്‍ 10) 56,100 - 1,77,500 രൂപ
ക്യാപ്റ്റന്‍ (ലെവല്‍ 10എ) 61,300 - 1,93,900
മേജര്‍ (ലെവല്‍ 11) 69,400 - 2,07,200
ലഫ്റ്റനന്റ് കേണല്‍ (ലെവല്‍ 12 എ) 1,21,200 - 2,12,400
കേണല്‍ (ലെവല്‍ 13) 1,30,600 - 2,15,900
ബ്രിഗേഡിയര്‍ (ലെവല്‍ 13 എ) 1,39,600 - 2,17,600

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+