ഡൽഹി പോലീസിൽ എസ്ഐ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1324 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ 2023, ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷ 2023, തുടങ്ങിയ 1324 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15 ആണ്.
ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് 2023 ആഗസ്റ്റ് 16 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാഗങ്ങൾക്കും വിമുക്ത ഭടൻമാർ / വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത. പ്രായം 18 - 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.
ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.
ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI" ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.












Click it and Unblock the Notifications