Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി പരീക്ഷ വേണ്ട; സർക്കാർ സ്ഥാപനങ്ങളിൽ ജോലി, താൽക്കാലിക ഒഴിവുകൾ അറിയാം

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

jobs in kerala

ബോണ്ടഡ് ലക്ചറർ നിയമനം

ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേയ്ക്ക് ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20,500 രൂപ. 2023-24 അധ്യയന വർഷത്തേയ്ക്ക് മാത്രമാണ് നിയമനം. യോഗ്യത: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കേളജിൽ നിന്നുള്ള എം.എസ് സി നഴ്സിംഗ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 3നു രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്സിംഗ് കേളജിൽ ഹാജരാകണം.

വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ നിയമനത്തിന് അപക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ സഖി- വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍): ഒഴിവുകളുടെ എണ്ണം-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. 32,000 രൂപ ഹോണറേറിയം ലഭിക്കും.

കേസ് വര്‍ക്കര്‍: ഒഴിവുകള്‍- രണ്ട്. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 28,000രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍: ഒരൊഴിവാണുള്ളത്. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കാളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 30,000രൂപ. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ജോലി സമയം.

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 0477 2960171.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+