Get Updates
Get notified of breaking news, exclusive insights, and must-see stories!

നോൺ അക്കാദമിക് ജൂനിയർ റസിഡന്‍റ് , കമ്പ്യൂട്ടർ പ്രോഗ്രാമർ : തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്‍റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 13 മുതല്‍ 15 വരെ തീയതികളില്‍ രാവിലെ 11ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കും.
യോഗ്യത- അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, ഒരു വർഷത്തെ ഇന്‍റെൺഷിപ്പ് പൂർത്തിയാക്കിയതിന്‍റെ സാക്ഷ്യപത്രം, ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്.

പ്ര‍വൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം - 45,000 രൂപ. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖം നടക്കുന്ന ദിവസങ്ങളില്‍ ഓഫീസിൽ ഹാജരാകണം. [email protected] എന്ന ഇ-മെയിൽ ഐ.ഡിയിൽ 12 വരെ അപേക്ഷ നൽകാം. ഫോൺ: 0477- 22822015.

താല്‍ക്കാലിക അദ്ധ്യാപിക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 15 രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫക്കറ്റുകള്‍ ഹാജരാക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0472 2812686.

job

താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ്

പൊതുമരാമത്ത് വകുപ്പില്‍ 2013 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍മാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഉചിതമാര്‍ഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട അപ്പീല്‍ ഫോമില്‍ ഭരണവിഭാഗം ചീഫ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തികപ്പള്ളിയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസില്‍ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത: ഒന്നാം ക്ലാസോടെ പി.ജി.ഡി.സി.എ. അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 13ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0479-2485370, 2485852, 8547005018.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന്‍റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ഒരു ചെയര്‍പേഴ്സന്‍റെയും നാല് അംഗങ്ങളുടെയും ഒഴിവുകളാണുള്ളത്.
ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പർമാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാ ശിശുവികസന വകുപ്പിന്‍റെ (wcd.kerala.gov.in) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകുന്നേരം അ‌ഞ്ചിനു മുമ്പ് വനിതാ ശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്ക് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

Recommended Video

cmsvideo
    ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+