ദേവസ്വം ബോർഡിൽ നിരവധി ഒഴിവുകൾ, ഭവനനിർമാണ വകുപ്പിൽ കരാർ നിയമനം: തൊഴിൽ വാർത്തകൾ
തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി അഞ്ചിനകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, [email protected], 0471-2548250.

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 14ന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഭവനനിർമാണ വകുപ്പിൽ കരാർ നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ജി.ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം നടപ്പാക്കുന്നതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രോഗ്രാം കോ ഓർഡിനേറ്റർ (ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്), ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ 17നകം അപേക്ഷകൾ ഇ-മെയിൽ വിലാസത്തിലോ തപാലിലോ ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം- 695001, ഫോൺ: 0471-2330720, ഇ-മെയിൽ:
ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിനെ (എക്‌സ്‌റേ) നിയമിക്കുന്നതിന് 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.












Click it and Unblock the Notifications