Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റിനിൽ നഴ്സ്, ലാബ് ടെക്‌നിഷ്യൻ : തൊഴിൽ അവസരങ്ങൾ അറിയാം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം.

നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 - 375 ബഹ്റിൻ ദിനാർ. പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.

പരിശീലകർക്ക് അപേക്ഷിക്കാം

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്' എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷാഫോം www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലോ, Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കേണ്ടതാണ്.

job

എം.ബി.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം

വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രായം 25-40നും മദ്ധ്യേ. അപേക്ഷകൾ ഡിസംബർ 10നകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2326756.

ജൂനിയർ പ്രോഗ്രാമർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിലെ (സിഇടി) സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സിസിഎഫ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പ്രോഗ്രാമ്മറിന്റെ ഏതാനും ഒഴിവുകളുണ്ട്. ഡിസംബർ നാലു വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cet.ac.in സന്ദർശിക്കാം.

സി.സി.ടി.വി ഇൻസ്റ്റലേഷൻ ടെക്‌നോളജി

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഡിസംബറിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സി.സി.ടി.വി ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ് ടെക്‌നോളജി ക്ലിനിക്കിലേക്ക് ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2326756, 8547068477.

പ്രോഗ്രാം മാനേജര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) സംസ്ഥാന കാര്യാലയത്തില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവുണ്ട്. സയന്‍സ്/സോഷ്യല്‍ സയന്‍സ്/എന്‍ജിനിയറിങ് ടെക്നോളജി/മാനേജ്മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലുള്ള ബിരുദം ആണ് യോഗ്യത. പ്രായം 22 നും 40 നും മദ്ധ്യേ. സര്‍ക്കാരിലോ/സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ പ്രോജക്ടുകളിലോ സമാന തസ്തികയിലോ സമാന യോഗ്യതയുള്ള മറ്റു തസ്തികകളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 32,000 രൂപ പ്രതിമാസം വേതനം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10 ന് തിരുവനന്തപുരം പാളയം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റൂസ സംസ്ഥാന കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനായി ഹാജരാകണം. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്റര്‍വ്യൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+