കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെയിൽ നഴ്സ് ജോലിയാണോ സ്വപ്നം; ഇതാ അവസരം നിങ്ങളുടെ മുന്നിലേക്ക്, അറിയേണ്ട കാര്യങ്ങൾ

Google Oneindia Malayalam News

ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്.

ബി എസ് സി അഥവാ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന് വർഷത്തിനകമുള്ള പ്രവർത്തി പരിചയമാണ് പരിഗണിക്കുന്നത്.
ഒ.ഇ.ടി / ഐ. ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്‌കോർ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോർ: ഐ.ഇ.എൽ.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് - 7 വീതം , റൈറ്റിംഗ്-6.5, ഒ.ഇ.ടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും.

nurse

അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യു.കെയിൽ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറൽ ക്ലിനിക്കൽ എക്‌സാമിനേഷൻ) വിജയിക്കേണ്ടതാണ്.

ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസൾട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സർട്ടിഫിക്കറ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ (കവറിങ്) ലെറ്റർ, ട്രാൻസ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സി.ഇ.ഒ അറിയിച്ചു.ഇ-മെയിൽ [email protected].
സംശയനിവാരണത്തിന് നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 (മിസ്സ്ഡ് കാൾ സർവീസ്) വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക (www.keralapottery.org).

'പീഡനക്കേസിലെ പ്രതിയെ ദൈവമെന്ന് വിളിക്കുന്നു; ഇവനെയൊക്കെ'; അജു വര്‍ഗീസിനെതിരെ രോഷം'പീഡനക്കേസിലെ പ്രതിയെ ദൈവമെന്ന് വിളിക്കുന്നു; ഇവനെയൊക്കെ'; അജു വര്‍ഗീസിനെതിരെ രോഷം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. 28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവല്ല മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം, തമ്മിലടിതിരുവല്ല മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം, തമ്മിലടി

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിങ് ഡിസൈനിംഗ് സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ (B. Voc FDR)എന്ന റെഗുലര്‍ കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. യോഗ്യത - പ്ലസ്ടു. താല്‍പര്യമുള്ളവര്‍ www.atdcindia.co.in എന്ന വെബ്‌സൈറ്റ് വഴി രജിസ്ട്രര്‍ ചെയ്യുകയോ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. വിലാസം - അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈനിങ് സെന്റര്‍, കിന്‍ഫ്രാ ടെക്‌സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി. ഓ,തളിപ്പറമ്പ്, കണ്ണൂര്‍ -670142. ഫോണ്‍ - 9995004269, 9744916200.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Job: Nurse in UK: Norca Roots with Fast track Recruitment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X