Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിംഗ് അസിസ്റ്റന്റ് , ലാബ് ടെക്നീഷ്യൻ: ഇന്നത്തെ തൊഴിൽ അവസരങ്ങൾ അറിയാം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക്‌ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ്‌ ആശുപത്രി എം.സി.എച്ച്‌ സെമിനാര്‍ ഹാളിൽ ( പേ വാർഡിന്‌ സമീപം ) എത്തിച്ചേരേണ്ടതാണ്‌.

jobs

വാക് ഇന്‍ ഇന്റര്‍വ്യൂ

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ്-4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമന അപേക്ഷ ക്ഷണിച്ചു . ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ എം.സി.എ ഫസ്റ്റ് ക്ലാസും ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രിയുമാണ് യോഗ്യത.
താല്പര്യമുള്ളവര്‍ ജൂലൈ 4 ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 8547005084, 9744157188.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ പിജി / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെയര്‍ഹൌസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ആലുവ. ഫോണ്‍ - 8136802304.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+