ദുബായ് ഡ്യൂട്ടി ഫ്രീയിൽ വൻ അവസരം, 3 ലക്ഷം വരെ ശമ്പളം, ഒപ്പം താമസ സൗകര്യവും യാത്ര ചെലവും സൗജന്യം
ദുബായിയിൽ ഉയർന്ന ശമ്പളത്തിലൊരു ജോലി ആഗ്രഹിക്കാത്ത മലയാളികൾ ആരാണുള്ളത് അല്ലേ? ഡിഗ്രി പഠനം പൂർത്തിയാക്കിയാൽ പിന്നെ എങ്ങനെയെങ്കിലും ഒരു വിസയൊപ്പിച്ച് കടൽ കടക്കാനാകും പലരും ശ്രമിക്കുന്നത്.
മികച്ച ജോലിയും ഉയർന്ന ശമ്പളുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇനി അധികം കാത്തിരിക്കേണ്ട. ദുബായ് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ നിരവധി തൊഴിവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഏത് രാജ്യക്കാർക്കും ജോലിക്ക് അപേക്ഷിക്കാം എന്നതാണ് പ്രധാന ആകർഷണം. മാത്രമോ നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ അറിയാം.

ദുബായ് എയർപോർട്ടിലെ വെയർഹൗസ്, റീട്ടെയിൽ ബിസിനസ്സുകളിൽ സെയിൽസ് കൺസൾട്ടന്റ്, സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡിഗ്രിയോ ഡിപ്ലോമയോ കഴിഞ്ഞവർക്ക് ജോലിക്കായി അപേക്ഷിക്കാനാകുക. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം.
ഡ്യൂട്ടി ഫ്രീയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ കസ്റ്റമർ സർവീസ്, കഫേകൾ, റെസ്റ്റോറന്റുകൾ, , ബ്യൂട്ടി കൺസൾട്ടന്റുകൾ, കൗണ്ടർ സെയിൽസ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ജോലിയിൽ പ്രവേശിക്കുന്നവർക്ക് താമസ സൗകര്യവും യാത്ര ചെലവും സൗജന്യമായിരിക്കും.
മികച്ച ശമ്പള പാക്കേജ്, വാർഷിക ടിക്കറ്റ് ദുബായിലും ഷാർജയിലും സൗജന്യ ഗതാഗതം,
സൗജന്യ യൂണിഫോമും, ആരോഗ്യ ഇൻഷുറൻസ്
ജോലിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലനവും ഇൻഡക്ഷനും ദുബായ് ഡ്യൂട്ടി ഫ്രീ സ്പോൺസർ ചെയ്യുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിലും ഇവന്റുകളിലും ഉള്ള പങ്കാളിത്തം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രമോഷൻ എന്നിവയാണ് ജോലിയ്ക്കുള്ള മറ്റ് ആകർഷണങ്ങൾ.
ഏറ്റവും വലിയ എയർപോർട്ട് റീട്ടെയിലർ എന്ന നിലയിൽ, സെയിൽസ്, വെയർഹൗസ് പൊസിഷനുകൾ എന്നിവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ റീട്ടെയിൽ സ്റ്റോറുകളും വെയർഹൗസുകളും വികസിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴി തുറന്നിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
താത്പര്യമുള്ളവർക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഒഴിവുകൾ പരിശോധിച്ച് അപേക്ഷിക്കാം. കരിയർ പേജ് വഴുയോ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ സിവികൾ സമർപ്പിക്കാം. 3000 മുതൽ 15,000 യുഎഇ ദിർഹം വരെയാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ദുബായ് ഡ്യൂട്ടി ഫ്രീയിൽ 45 രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications