കോഴിക്കോട് ജോലി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 50,000 രൂപ വരെ ശമ്പളം വാങ്ങാം
കോഴിക്കോട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ. ദിവസവേതന അടിസ്ഥാനത്തിലാണ് ഒഴിവുകൾ. തസ്തിക യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.
വാക്ക് ഇൻ ഇൻ്റർവ്യൂ
ഇക്കണോമിക്സ്, ഫോക്ലോർ സ്റ്റഡീസ് , എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുകളിൽ ഓഗസ്റ്റ് 6 ന് രാവിലെ 9 നാണ് അഭിമുഖം.

ഇംഗ്ലീഷ്, ഫോറൻസിക് സയൻസ് , ഹിന്ദി ഡിപ്പാർട്ട്മെൻ്റുകളിൽ 11 മണിക്കാണ് അഭിമുഖം നടക്കുക.
ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് , ലൈഫ് സയൻസസ് (മൈക്രോബയോളജി / ഫിസിോളജി) വകുപ്പിൽ ഓഗസ്റ്റ് 7 ന് രാവിലെ 9 ന് അഭിമുഖം നടക്കും
മലയാളം, മാത്തമാറ്റിക്സ് , നാനോ സയൻസ് & ടെക്നോളജി എന്നീ വിഭാഗങ്ങളിൽ രാവിലെ 11.30 ന് അഭിമുഖം നടക്കും.
ഫിലോസഫി , റഷ്യൻ ആൻ്റ് കമ്പാരിറ്റീവ് ലിറ്ററേച്ചർ , പൊളിറ്റിക്കൽ സയൻസ് എന്നീ വകുപ്പുകളിൽ ഓഗസ്റ്റ് 10 ന് രാവിലെ 9 നാണ് അഭിമുഖം
ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ് , സംസ്കൃതം എന്നീ വിഭാഗങ്ങളിൽ രാവിലെ 11.30നാണ് അഭിമുഖം നടക്കുക.
സൈക്കോളജി , നാടകം ആൻ്റ് ഫൈൻ ആർട്സ് , സുവോളജി ഡിപ്പാർട്ട്മെൻ്റിൽ ഓഗസ്റ്റ് 11 ന് 9നാണ് അഭിമുഖം. സ്റ്റാറ്റിസ്റ്റിക്സ് , വിമൻസ് സ്റ്റഡീസ് , ഉർദു ഡിപ്പാർട്ട്മെൻ്റുകളിൽ രാവിലെ 11.30 നും അഭിമുഖം നടക്കും.
വിവിധ തസ്തികകളിലെ യോഗ്യത അറിയാം
ഫോറൻസിക് സയൻസ്
ഫോറൻസിക് ബയോളജി, സിറോളജി, ബയോടെക്നോളജി, മോളിക്യുലർ ബയോളജി, ഡി.എൻ.എ, ഫോറൻസിക് കെമിസ്ട്രി, ടോക്സിക്കോളജി, ഫോറൻസിക് ഫിസിക്സ്, ബാലിസ്റ്റിക്സ്, ഫിംഗർപ്രിന്റ്സ്, ക്വഷൻഡ് ഡോക്യുമെന്റ്സ്, ഡിജിറ്റൽ ഫോറൻസിക്സ്, സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിലോ തത്തുല്യ വിഷയങ്ങളിലോ സ്പെഷലൈസേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ട്.
ജേണലിസം വകുപ്പ്
ഫോട്ടോഗ്രഫി, ഗ്രാഫിക് ഡിസൈൻ ആൻ്റ് മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ മീഡിയ, ഓഡിയോ പ്രൊഡക്ഷൻ ആൻ്റ് പോഡ്കാസ്റ്റിംഗ് എന്നിവയിൽ സ്പെഷലൈസേഷൻ.
നാനോ സയൻസ് ആൻ്റ് ടെക്നോളജി വകുപ്പ്
നാനോസയൻസ് മേഖലയിലെ ഗവേഷണ പരിചയം.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://docs.uoc.ac.in/website/vacancies/2026-07-28%2015:20:13_vac2046.pdf
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റെസിഡന്റ് ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡെന്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. നിയമന കാലാവധി ഒരു വർഷമാണ്. പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.
ബിഡിഎസ്/ എംഡിഎസ് (ഒഎംഎഫ്എസ്) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിന്റെ സ്ഥിരം യുജി/പിജി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ എസ് എസ് എൽ സി, യു ജി/പി ജി മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, പാൻ കാർഡ്, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.


Click it and Unblock the Notifications