തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം ജോലി ഒഴിവ്:20,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
ശുചിത്വ മിഷനിൽ യങ് പ്രൊഫഷണൽ ഒഴിവ്. താത്കാലിക നിയമനമാണ്. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പ്രൊഡക്ട് കാലാവധി തീരുന്നത് വരെയോ ആയിരിക്കും കാലാവധി യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശേധിക്കാം
തിരുവനന്തപുരം - 3, പത്തനംതിട്ട - 1, ആലപ്പുഴ - 2, എറണാകുളം - 1, തൃശ്ശൂർ - 3, പാലക്കാട് - 2, മലപ്പുറം - 3, കോഴിക്കോട് - 4, കണ്ണൂർ - 3 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത-ബിടെക് / എം ബി എ / എം എസ് ഡബ്ല്യു / എം എസ് സി എൻവയോൺമെന്റൽ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകർ 2023 ജനുവരി 01-ന് ശേഷം അടിസ്ഥാന യോഗ്യത നേടിയവരായിരിക്കണം. എംടെക് ബിരുദധാരികളുടെ കാര്യത്തിൽ യോഗ്യത നേടിയ തീയതിയായിരിക്കും പരിഗണിക്കുക.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 9 ആണ്. www.cmd.kerala.gov.in എന്ന മെയിയിലേക്കാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/07/Suchitwa-Mission-YP-Notification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ
സർവേ എന്യൂമറേറ്റർ നിയമനം
കാർഷികേതര മേഖലയിലെ വാർഷിക സർവേയുടെ സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ നിയമിക്കുന്നു. കരാർ ഒഴിവാണ്. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്‌സ് അല്ലെങ്കിൽ കോമേഴ്‌സ് ബിരുദവും (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം) ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. കമ്പ്യൂട്ടർ/ഡാറ്റാ എൻട്രിയിൽ അറിവ് വേണം. മാത്രമല്ല ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 35 വയസ് ആണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്.
https://forms.gle/t3PYBhPc1TpC88Cs9 ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിർത്തിക്കുള്ളിലായിരിക്കും ജോലിയെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
ബ്രണ്ണൻ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ: അഭിമുഖം
തലശേരി ഗവ ബ്രണ്ണൻ കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിലാണ് ഒഴിവ്. ആഗസ്റ്റ് 5 രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ നിലവിലെ യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത ഉള്ളവരായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0490-2346027.


Click it and Unblock the Notifications