കിഫ്ബിയില്‍ തൊഴിലവസരം: 14 ഒഴിവ്
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോഡില്‍ തൊഴിലവസരം. വിവിധ തസ്തികകളിലായി 14 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അവസരം. ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍ തസ്തികയില്‍ 9 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
1) സീനിയര്‍ കണ്‍സള്‍ടന്റ്-4
ബ്രിജസ് ആന്റ് എലവേറ്റഡ് സ്ട്രക്‌ചേഴ്‌സ്-1
ഇന്‍ഫ്രാസട്രക്ച്ചറല്‍ ഇന്‍ഫോര്‍മേഷന്‍ മാനേജ്‌മെന്റ്-1
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജീനിയറിംഗ് റോഡ്‌സ് ആന്റ് ഹൈവേസ്- 1
ജനറല്‍ സിവില്‍ വര്‍ക്‌സ്-1
യോഗ്യത: സിവില്‍ എന്‍ജിനിയിറിംഗില്‍ ബി.ടെക്. ഇന്‍ഫ്രാസട്രക്ച്ചറല്‍ ഇന്‍ഫോര്‍മേഷന്‍ മാനേജ്‌മെന്റ് തസ്തികയില്‍ ജിയോ ഇന്‍ഫര്‍മാറ്റിക്‌സും പരിഗണിക്കും. പതിനഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി- 50 വയസ്സ്

2) സീനിയന്‍ കോര്‍ഡിനേറ്റര്‍-1
ഇന്‍സ്റ്റിറ്റിയൂഷണല്‍ കപ്പാസിറ്റി ബില്‍ഡിങ്
യോഗ്യത: സിവില്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് മാനേജ്‌മെന്റ്/ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പമെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. 15 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 50 വയസ്സ്.
3) ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍-9(സിവില്‍ ഇലക്ട്രോണിക്കല്‍, മെക്കാനിക്കല്‍)
യോഗ്യത: സിവില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിടെക്, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 30 വയസ്സ്.
അപേക്ഷിക്കാന്‍ www.cmdkerala.net എന്ന വെബ്‌സെറ്റ് കാണുക












Click it and Unblock the Notifications