കൊച്ചിൻ ഷിപ്‌യാഡില്‍ വീണ്ടും ജോലി അവസരം: ആകെ 31 ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ജോലി അവസരം. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റിനെ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. കരാർ അടി സ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി ആകെ 31 ഒഴിവുകളാണ് ഉള്ളത്.
അസിസ്റ്റന്റ് (മെക്കാനിക്കൽ)
ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് (മെക്കാനിക്കൽ) വിഭാഗത്തില്‍ 20 ഒഴിവുണ്ട്. (ജനറൽ -13, എസ്‌സി-5. ഇഡബ്ല്യുഎസ്-2), ശമ്പളം: 24400 രൂപ (ആദ്യ വർഷം), 25100 രൂപ (രണ്ടാംവർഷം), 25900 രൂപ (മൂന്നാം വർഷം). യോഗ്യത: സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽനിന്ന് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. രണ്ട് വർഷ പ്രവൃത്തിപരിചയം (ഷിപ്‌യാഡ്. എൻജിനീയറിങ് കമ്പനി, ഗവൺമെന്റ്റ്/സെമി ഗവൺ മെൻ്റ് കമ്പനി, പ്രൈവറ്റ് ഡിസൈൻ എസ്റ്റാബ്ലിഷ്മെൻ്റ്, കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ്).

പ്രായം: 30 വയസ്സ് കവിയരുത് (2025 മേയ് 16 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.
ഷിപ്പ് ഡിസൈൻ അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ)
ഈ വിഭാഗത്തില്‍ ആകെ 11 ഒഴിവാണുള്ളത്. 11 (ജനറൽ -7, ഒ ബി സി-3. ഇഡ ബ്ല്യു എ സ്-1), ശമ്പളം: 24400 രൂപ (ആദ്യ വർഷം), 25100 രൂപ (രണ്ടാം വർഷം), 25900 രൂപ (മൂന്നാം വർഷം), യോഗ്യത: സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. രണ്ട് വർഷ പ്രവൃത്തിപരിചയം (ഷിപ്‌യാഡ്, എൻജിനീയറിങ് കമ്പനി, ഗവൺ മെൻ്റ്/സെമി ഗവൺമെൻ്റ് കമ്പനി പ്രൈവറ്റ് ഡിസൈൻ എസ്റ്റാബ്ലി ഷ്മെൻ്റ്, കൊമേഴ്‌സ്യൽ എസ്റ്റാ ബ്ലിഷ്‌മെന്റ്റ്).
പ്രായം: 30 വയസ്സ് കവിയരുത് (2025 മേയ് 16 അടി സ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: 100 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ (രണ്ട് തസ്തിക യ്ക്കും): കൊച്ചിൻ ഷിപ‌്യാഡിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: മേയ് 16. വെബ്സൈറ്റ് www.cochinshipyard.in
അഭിമുഖം
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി മേയ് 27 രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.
കരാർ നിയമനം
കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കൺസൾട്ടന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. മേയ് 20 മുതൽ ജൂൺ 5 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in .
ക്ലർക്ക്
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.
സൗണ്ട് എൻജിനിയർ
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ സൗണ്ട് എനജിനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18- 41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). സൗണ്ട് എൻജിനിയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.












Click it and Unblock the Notifications