Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീചിത്രയിൽ ജോലി നേടാൻ അവസരം: സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ഒഴിവ്. വിവിധ പ്രൊജക്ടുകളിലാണ് നിയമനം.. താത്കാലിക നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പ്രൊജക്ട് അസിസ്റ്റൻ്റ്

എഞ്ചിനിയറിംഗ്/ ബയോമെഡിക്കൽടെക്നോളജി/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളം. ഒപ്പം 18 ശതമാനം എച്ച്ആർഎയും ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. ഒരു ഒഴിവാണ് ഉള്ളത്. ഈ മാസം 11 നാണ് അഭിമുഖം. സ്ഥലം-ബയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം-695 012
കൂടുതൽ വിവരങ്ങൾ-https://www.sctimst.ac.in/recruitment/RESOURCES/B_2026-27_1589.pdf

job2-761

സീനിയർ പ്രൊജക്ട് അസോസിയേറ്റ്

എം ടെക് / എം ഇ / എഞ്ചിനിയറിങ്ിൽ പി എച്ച് ഡി/ ടെക്നോളജി ഒപ്പം ബയോമെഡിക്കൽ ബിടെക്/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ തത്തുല്യം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42000 രൂപയാണ് ശമ്പളം. ഒപ്പം 18 ശതമാനം എച്ച്ആർഎയും ലഭിക്കും. സപ്റ്റംബർ 14 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/B_2026-27_1587.pdf

വാക്ക്-ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ , നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി 3 ജൂനിയർ റെസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അപേക്ഷക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും വിവിധ ബി.ആർ.സി കളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .
സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ , ഡാറ്റാ എൻട്രി ഓപ്പറേറ്റർ , അക്കൗണ്ടന്റ് , ഡ്രൈവർ , ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ എന്നീ ജില്ലാതല തസ്തികകളിലേക്കും എം ഐ എസ് കോ-ഓഡിനേറ്റർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ബി.ആർ.സി തല തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ തസ്തികകൾക്കും പൊതുവായ പ്രായപരിധി 40 വയസ്സാണ് നിലവിലെ എസ്.എസ്.കെ കരാർ ജീവനക്കാർക്ക് സേവനകാലയളവ് അനുസരിച്ച് പരമാവധി 50 വയസ്സ് വരെ പ്രായയിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അപേക്ഷയും അതത് ജില്ലാ പ്രോജക്ട് ഓഫീസർക്ക് സെപ്റ്റംബർ 15 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+