ഓഫീസ് അറ്റൻഡന്റ് ഉള്‍പ്പെടെ കോഴിക്കോട് ഐഐഎമ്മില്‍ ജോലി അവസരം: യോഗ്യത പ്ലസ്ടു
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒഴിവ് വന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സോഫ്റ്റ്‌വേർ എൻജിനീയർ, സീനിയർ സോഫ്റ്റ്‌വേർ എൻജിനീയർ , മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലേക്കും വേണ്ട യോഗത താഴെ വിശദമായി നല്‍കുന്നു.
സോഫ്റ്റ്‌വേർ എൻജിനീയർ (പിഎച്ച്‌പി)
ഒഴിവ്: 1
ശമ്പളം: 35300 രൂപ
യോഗ്യത: ബി.ടെക്/ബി ഇ (സി എസ്/ സി ഇ/ഐ ടി/ ഇ സി ഇ)/എം സി എ/എം എസ് സി/എം ടെക് (സി എസ്/സി ഇ/ഐ ടി) അല്ലെങ്കിൽ എം എസ് (സോഫ്റ്റ്‌വേർ സിസ്റ്റം)/ തത്തുല്യം. സമാനമേഖലയിൽ രണ്ട് വർഷ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: ഏപ്രിൽ 17 (5PM).

സീനിയർ സോഫ്റ്റ്‌വേർ എൻജിനീയർ (NET)
ഒഴിവ്: 1
ശമ്പളം: 40300 രൂപ
യോഗ്യത: ബി.ടെക്/ബി ഇ (സി എ സ്/സി ഇ/ഐ ടി/ ഇ സി ഇ)/എം സി എ/എം എസ് സി/എം ടെക് (സി എസ്/സി ഇ/ഐ ടി) അല്ലെങ്കിൽ എം എസ് (സോഫ്റ്റ്‌വേർ സിസ്റ്റം)/ തത്തുല്യം. സമാനമേഖലയിൽ നാല് വർഷ 1 പ്രവൃത്തിപരിചയം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.
പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: ഏപ്രിൽ 25 (5PM).
മൾട്ടി ടാസ്കിങ് സ്റ്റാഫ്
ഒഴിവ്: 1
ശമ്പളം: 21900 രൂപ
യോഗ്യത: ബികോം (ടാക്സേഷൻ/ഫിനാൻസ്/കോപ്പറേഷനിൽ സ്പെഷ്യലൈസേഷൻ), കൊമേഴ്സ് സ്ട്രീമിൽ പ്ലസ്/ തത്തുല്യം.
പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: ഏപ്രിൽ 16 (5PM)
ഓഫീസ് അറ്റൻഡന്റ്
ശമ്പളം: 18,000 രൂപ
യോഗ്യത: പ്ലസ്‌ടു/തത്തുല്യം. രണ്ട് വർഷ ഓഫീസ് പ്രവൃത്തിപരിചയം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാപരിജ്ഞാ നം. പ്രായം: 28 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: ഏപ്രിൽ 15 (5PM). വിശദവിവര ങ്ങൾക്ക് https://iimk.ac.in സന്ദർശിക്കുക. വെബ്സൈറ്റ് https://link.ac.in
ലാബ് ടെക്നീഷ്യൻ ഒഴിവ്
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം). ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04772282611, 04772282015.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348.












Click it and Unblock the Notifications