ജോലി അന്വേഷിച്ച് ഇനി അലയണ്ട; ഇതാ നിറയെ ഒഴിവുകള്‍: പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഒരു ജോലി അന്വേഷിച്ച് മടുത്തവരാണേ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കൈനിറയെ അവസരങ്ങള്‍. വിവിധ സർക്കാർ വകുപ്പുകള്‍ മുതല്‍ സ്വകാര്യ മേഖലയിലും നിരവധി ജോലി ഒഴിവുകളാണുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23ന് സംഘടിപ്പിക്കുന്ന നിയുക്തി 2025 മിനി തൊഴിൽ മേളയാണ്.
തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള, തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 2992609.

താത്കാലിക നിയമനം
ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. ദിവസ വേതനാ ടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. 20-56 വയസ്സാണ് പ്രായപരിധി. ബി എഫ് എസ് സി, അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രോജക്ട് കോര്‍ഡിനേറ്ററുടെ യോഗ്യത.
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 19 ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവുകൾ
തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ (മെഷിനിസ്റ്റ്- 3, ടർനർ- 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ- 5, വയർമാൻ- 2) വകുപ്പിലെ ലാബ്/ വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കഴ്ച 7ന് രാവിലെ 10ന് നടത്തുവാനും സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (സോയിൽ മെക്കാനിക്- 1, സർവേ- 1) പരിക്ഷ/ കൂടിക്കാഴ്ച 8നും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.
35നും 58നും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. വനിതകൾക്ക് 30 ശതമാനം സംവരണമുണ്ടാകും. അപേക്ഷയും പ്രവൃത്തി പരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രണ്ട് ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള സ്വഭാവ സാക്ഷ്യപത്രം എന്നിവയും ജില്ലാ അഗ്നിശമന സേന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203101.
അപ്രന്റീസ് നിയമനം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്‍ഡ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്‍.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി യോഗ്യതയുള്ള പുരുഷ•ാര്‍ക്കാണ് അവസരം. പ്രായപരിധി: 18-35 വയസ്. ഓഗസ്റ്റ് 16 നകം bit.ly/MCCKTM3 മുഖേന രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: www.facebook.com/MCCKTM ഫോണ്‍: 0481-2731025, 9495628626.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.












Click it and Unblock the Notifications