Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി, കോടതിയില്‍ അസിസ്റ്റന്റ്: നിരവധി തൊഴില്‍ അവസരങ്ങള്‍, ഉടന്‍ അപേക്ഷിക്കാം

കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.

യോഗ്യത: സ്റ്റാഫ് നഴ്സ്- പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

 job-new-

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം. പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം). ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍ 0474 2752700.

ഫാര്‍മസിസ്റ്റ് നിയമനം

ആലപ്പുഴ: മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി. സെന്റര്‍ (ഉഷസ്)ലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജനുവരി 23-ന് രാവിലെ 10.30-ന് പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവ നടത്തും. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ഫാം ബിരുദം അല്ലെങ്കില്‍ ഡി.ഫാം (ആരോഗ്യ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം).

പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പ്രായം, വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പള്‍ ഓഫീസില്‍ എത്തണം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒഴിവിൽ ആറുമാസത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സമാനമായതോ ഉയർന്ന തസ്തികയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം.

ഇവരുടെ അഭാവത്തിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ച കോൺഫിഷൻഷ്യൽ അസിസ്റ്റന്റുമാരിൽ നിന്നും നിയമിക്കും. 62 വയസാണ് ഉയർന്ന പ്രായപരിധി. അപേക്ഷകൾ ജനുവരി 17ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി കോട്ടയം ജില്ലാ കോടതി, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

അഭിമുഖം 25 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മായന്നൂര്‍ നിളാ സേവാ സമിതി നടത്തുന്ന ഡൊമസ്റ്റിക് വയലന്‍സ് ഷെല്‍ട്ടര്‍ ഹോമില്‍ മാനേജര്‍, കൗണ്‍സിലര്‍ തസ്തികയിലേക്ക് ജനുവരി 25ന് രാവിലെ 10 ന് തണല്‍ മാതൃസദനത്തില്‍ അഭിമുഖം നടത്തും. താല്പര്യമുള്ള സ്ത്രീകള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 9446220616.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+