പത്താം ക്ലാസ് കഴിഞ്ഞവർക്ക് സി-ഡിറ്റില്‍ അവസരം: വേറേയുമുണ്ട് നിരവധി ജോലി ഒഴിവുകള്‍
തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) അവസരം. പ്രോജക്ട് സ്റ്റാഫ് തസ്‌തികകളിലെ 10 ഒഴിവുകളിലേക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.2ഡി അനിമേറ്റർ, ചീഫ് അനിമേറ്റർ. കണ്ടന്റ് അനലിസ്‌റ്റ്, ഇൻ്ററാക്‌ടീവ് മീഡിയ അസിസ്റ്റന്റ്, പ്രോഗ്രാം മാനേജർ (കണ്ടന്റ് ഡവല പ്മെന്റ്), എസ്ഇഒ സ്പെഷലിസ്റ്റ് തസ്തികളിലായിട്ടാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റ്റിങ് പ്രോജക്‌ടുകളിൽ ഇൻസ്പെക്ഷൻ/ പായ്ക്കിങ്അസിസ്റ്റന്റ് സ്‌റ്റാഫ് തസ്‌തികയിലും ഒഴിവുണ്ട്. സി-ഡിറ്റിൽ സോഫ്റ്റ്‌വെയർ ഡവലപ്പർ (ജാവ), സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ (ജാവ) തസ്തികകളിൽ ഓരോ ഒഴിവു വീതമുണ്ട. ഇതും താല്‍ക്കാലിക നിയമനമാണ്. ഇന്റർവ്യൂ ജൂൺ 25 ന് നടക്കും.

- യോഗ്യത: പത്താം ക്ലാസ്/ ഐടിഐ. പ്രിന്റ്റിങ് സ്‌ഥാപനത്തിൽ ജോലി പരിചയം.
- പ്രായപരിധി: 50.
- ശമ്പളം: ദിവസേന 675 രൂപ.
അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് ജൂൺ 30 വരെ ഓൺ ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് www.careers.cdit.org
താൽക്കാലിക നിയമനം
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.
നിയമനം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം.സി.എച്ച് കാര്‍ഡിയോ തൊറാസിക് സര്‍ജറി / തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡോക്ടര്‍മാര്‍, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2808111
തൊഴില്‍മേള 28ന്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 28 ന് തൊഴില്‍ മേള സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 9495999672, 9496232583 നമ്പരുകളിലോ https://lnk.ink/ASAP_CSP_Kulakkada_JobFair_2025 മുഖേനയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.












Click it and Unblock the Notifications