ഡ്രൈവർമാർക്ക് ദുബായില്‍ ജോലി അവസരം: കൈകോർത്ത് രണ്ട് സംസ്ഥാനങ്ങള്‍
യു എഇയിൽ നിന്ന് മടങ്ങിയെത്തിയ ഡ്രൈവർമാർക്ക് ദുബായിൽ വീണ്ടും ജോലി അവസരങ്ങള്‍ വഴിയൊരുക്കും ആന്ധ്രാ പ്രദേശും പഞ്ചാബും. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ (എപിഎസ്എസ്ഡിസി), പഞ്ചാബിലെ ജലന്ധർ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധഥി നടപ്പിലാക്കുന്നത്. പ്രധാനമായും യു എ ഇയിൽ മുന്‍കാലത്ത് പ്രവർത്തി പരിചയമുള്ള ഡ്രൈവർമാർക്കാണ് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കുക.
എ പി എസ് എസ് ഡി സിയുടെ സ്കിൽ ഇന്റർനാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ആരംഭിച്ച ഈ സംരംഭം, കടപ്പ, കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ താമസിക്കുന്ന ട്രെയിലർ, ട്രക്ക് ഡ്രൈവർമാർക്കുള്ള മികച്ച അവസരമായിരിക്കുമെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് വീണ്ടും തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ആന്ധ്രാപ്രദേശ് സർക്കാരിന്റെ വിശാലമായ ലക്ഷത്തിന്റെ ഭാഗമാണ് ഇതെന്ന് എ പി എസ് എസ് ഡി സി മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ വ്യക്തമാക്കുന്നു.

"കടപ്പ, കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വൈദഗ്ധ്യമുള്ള ഡ്രൈവർമാർ ഉണ്ട്. ജില്ലാ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും ഈ പദ്ധതിയെ കുറിച്ച് അർഹരായവരെ അറിയിക്കണം" ഗണേഷ് കുമാർ പറഞ്ഞു.
ബായിലെ പ്രശസ്തമായ തൊഴിലുടമകളുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ് നടപ്പിലാക്കുന്നത്. ട്രിസ്റ്റാർ ഗ്രൂപ്പ് (എഡിഎൻഒസി പ്രോജക്ട്), വിയോലിയ, അലൈഡ് ട്രാൻസ്പോർട്ട്, ദുബായ് പോർട്ട് എന്നിവയാണ് പ്രധാന തൊഴിലുടമകൾ. ട്രെയിലർ ഡ്രൈവർ (ഡീസൽ ടാങ്കർ/ഫ്ലാറ്റ്ബെഡ്/കണ്ടെയ്നർ), ട്രക്ക് ഡ്രൈവർ, ഐടിവി ഡ്രൈവർ (ഇന്ത്യൻ, ജിസിസി ലൈസൻസ് ഉള്ളവർക്ക്) തുടങ്ങിയ തസ്തികകളാണ് ജോലി ലഭ്യമാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,500 മുതൽ 4,000 ദിർഹം വരെ (ഏകദേശം 35,000 മുതൽ 94,000 രൂപ വരെ) ശമ്പളം ലഭിക്കും. ഇതിനു പുറമേ, താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക വിമാന ടിക്കറ്റ് എന്നിവയും ലഭിക്കും.
24 മുതൽ 48 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അർഹത. സാധുവായ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ യു എ ഇ ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് എസ് എസ് എല്‍ സി യോഗ്യതയും അടിസ്ഥാന ഇംഗ്ലീഷ് അറിവും ആവശ്യമാണ്. ശാരീരിക ക്ഷമത അനിവാര്യമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഡ്രൈവിംഗ് ടെസ്റ്റുകളും ടെലിഫോണിക് അഭിമുഖങ്ങളും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 10 ന് ട്രിസ്റ്റാർ, വിയോലിയ, അലൈഡ് ട്രാൻസ്പോർട്ട് തസ്തികകൾക്കുള്ള റിക്രൂട്ട്മെന്റും ഓഗസ്റ്റ് 30 ന് ഐ ടിവി ഡ്രൈവർ തസ്തികകൾക്കുള്ള റിക്രൂട്ട്മെന്റും നടക്കും. അപേക്ഷകർക്ക് നൈപുണ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ തങ്ങളുടെ സിവി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം. കൂടുതൽ വിവരങ്ങൾക്ക് എ പി എസ് എസ് ഡി സി ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 9988853335, 8712655686, 8790118349, 8790117279.
അതേസമയം, കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡപെക് വഴി ഒമാനിലേക്കും നിയമനം നടക്കുന്നുണ്ട്. ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദി വേൾഡ് സ്കൂളിലാണ് ഒഴിവുള്ളത്. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. കമ്പ്യൂട്ടർ സയൻസിൽ ബി ടെക് അല്ലെങ്കിൽ എം സി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 7നകം അപേക്ഷിക്കണം.'Computer Science Teacher to WS-Oman' എന്ന് മെയിൽ സബ്ജെക്ട് ലൈനിൽ എഴുതണം. മെയിൽ അഡ്രസ് [email protected]
-
എഐ വിഴുങ്ങാൻ പോകുന്ന 10 ജോലികൾ ഇതാ! നിങ്ങളുടെ ജോലി ഇതിലുണ്ടോ? -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications