Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിലും സൗദിയിലും മലയാളികള്‍ക്ക് അവസരം: വിസയും ടിക്കറ്റും ഫ്രീ, ശമ്പളം 85000 വരെ

കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും.

മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/45.

oman

സൗദി അറേബ്യയിൽ നഴ്‌സ്‌

ഒഡെപെക് മുഖേന സൗദി അറേബ്യയിലെ സ്വകാര്യ ഹെൽത്ത്‌ കെയർ ഗ്രൂപ്പിൽ നഴ്‌സുമാരുടെ ഒഴിവിലേക്കും ഇന്ന് അപേക്ഷിക്കാം. ഐസിയു/ എമർജൻസി വിഭാഗത്തിൽ പുരുഷ നഴ്‌സുമാരുടെ ഒഴിവാണുള്ളത്‌. ബിഎസ്‌സി/ പിബിബിഎസ്‌സി/എംഎസ്‌സി/ജിഎൻഎം നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.

രണ്ട്‌ വർഷ പ്രവൃത്തി പരിചയം ഉണ്ടാവണം. ഉയർന്ന പ്രായം: 40. അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ 12. വിവിധ വിഭാഗങ്ങളിൽ സ്‌ത്രീ നഴ്‌സുമാരുടെ ഒഴിവുമുണ്ട്‌. യോഗ്യത: ബിഎസ്‌സി/ പിബിബിഎസ്‌സി നഴ്‌സിങ്‌. ഒരു വർഷ പ്രവൃത്തി പരിചയം ഉണ്ടാവണം. അവസാന തീയതി മെയ്‌ 12. വിശദവിവരങ്ങൾക്ക്‌ www.odepc.kerala.gov.in കാണുക.

എന്താണ് ഒഡെപെക്

തൊഴിൽ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ODEPC). 1977 മുതൽ വിദേശ റിക്രൂട്ട്‌മെന്റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍ ട്രാവല്‍, ടൂര്‍, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ ഡിവിഷനുകളും പ്രവര്‍ത്തിച്ചു വരുന്നു. യുകെയ്ക്ക് പുറമെ, ബെൽജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലേക്കും ODEPC റിക്രൂട്ട് ചെയ്യുന്നുണ്ട്‌. ഈ റിക്രൂട്ട്‌മെന്റ് സേവനങ്ങൾ ഭൂരിഭാഗവും സൗജന്യമാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യുകെ ആരോഗ്യമേഖലയില്‍ മുപ്പതിനായിരം തൊഴില്‍ അവസരം ഉള്ളതായി യുകെ സംഘം കേരളം സന്ദർശിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. യുകെയിൽ നിന്നുള്ള 9 അംഗ പ്രതിനിധികളുടെ സംഘമാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്(ODEPC) ന്റെ ആതിഥ്യം സ്വീകരിച്ചു കേരളം സന്ദർശിച്ചത്. യുകെയിലെ ഹെൽത്ത് എഡ്യുക്കേഷൻ ഇംഗണ്ട് (HEE), വെസ്റ്റ് യോക് ഷേർ ഇൻറഗ്രേറ്റഡ് കെ്യർ ബോർഡ് (WYICB) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

HEE യുമായി ചേർന്ന് കഴിഞ്ഞ 3 വർഷമായി ODEPC യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തുവരുന്നു. അറുന്നൂറിലധികം നഴ്‌സുമാരാണ് ഈ മൂന്നു വർഷത്തിനകം ODEPC മുഖേന യു.കെ.യിലേക്ക് ജോലി ലഭിച്ചു പോയത്. ഈ പങ്കാളിത്തം വിപുലീകരിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുമായാണ് യു.കെ. സംഘം കേരളത്തിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+